എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങൾ നിർത്തലാക്കുന്നു

June 2nd, 2012

air-india-maharaja-epathram

ന്യൂഡൽഹി : മൂന്നാഴ്ച്ചയിലേറെ നീണ്ട പൈലറ്റ് സമരം മൂലം ഉണ്ടായ നഷ്ടത്തിൽ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി എയർ ഇന്ത്യ ജൂൺ 1 മുതൽ ഇടക്കാല പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ എണ്ണം കുറവായ ഒട്ടേറെ അന്താരാഷ്ട്ര പാതകളിൽ തല്ക്കാലം എയർ ഇന്ത്യ വിമാനങ്ങൾ പറത്തില്ല. ഇവയിൽ ഹോങ്കോങ്ങ്, ഒസാക്ക, ടൊറോണ്ടോ, സിയോൾ എന്നിവയും ഉൾപ്പെടും എന്നാണ് സൂചന. ഇതോടെ ഇപ്പോൾ എയർ ഇന്ത്യ വിമാനങ്ങൾ പറക്കുന്ന 45 അന്താരാഷ്ട്ര റൂട്ടുകൾ 38 ആയി ചുരുങ്ങും. 24 ദിവസം പിന്നിട്ട പൈലറ്റ് സമരം മൂലം 330 കോടിയിലേറെയാണ് എയർ ഇന്ത്യക്ക് നേരിട്ട നഷ്ടം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാവികരുടെ വിചാരണ: ഇറ്റാലിയന്‍ സമ്മര്‍ദമില്ല

May 23rd, 2012

Enrica-Lexie-sailors-epathram

ന്യൂഡല്‍ഹി: രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ കടലില്‍ വെടിവച്ചുകൊന്ന കേസില്‍ ഇറ്റലിയില്‍നിന്നു സമ്മര്‍ദമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും ഇറ്റാലിയന്‍ നാവികരുടെ വിചാരണയില്‍ കേന്ദ്രസര്‍ക്കാര് ഇടപെടില്ലെന്നും വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റലിക്കാരായ രണ്ട് നാവികരുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഇന്ത്യ സ്വീകരിച്ച നിലപാടില്‍ ഇറ്റലിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറ്റലിയുടെ പ്രധാനമന്ത്രി മറിയാ മോണ്ടി ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമായി സംസാരിച്ചിരുന്നു. ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിരുന്നു ഇതെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ പ്രക്രിയയില്‍ ഇടപെടാറില്ല എന്ന് എസ്. എം. കൃഷ്ണ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ തീവ്ര പരിചരണ വിഭാഗത്തിലേക്ക് എന്ന് മന്ത്രി

May 11th, 2012

air-india-maharaja-epathram

ന്യൂഡൽഹി : അസുഖം ആണെന്ന കാരണം കാണിച്ച് ജോലിക്ക് ഹാജരാവാതെ പണിമുടക്ക് നടത്തി യാത്രക്കാരെ വലച്ച എയർ ഇന്ത്യാ പൈലറ്റുമാർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് സിവിൽ വ്യോമയാന മന്ത്രി അജിത് സിംഗ് പരിഹസിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാവില്ല എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രോഗം ഗുരുതരമായി അവസാനം എയർ ഇന്ത്യയെ മുഴുവനായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുമോ എന്നും അദ്ദേഹം തുടർന്ന് ആശങ്കപ്പെട്ടു. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി എയർ ഇന്ത്യ കൈവരിക്കണം. ഇതിനായി ജീവനക്കാർ സ്വാർത്ഥ താൽപര്യങ്ങൾ മാറ്റി വെച്ച് കഠിനാദ്ധ്വാനം ചെയ്യണം എന്ന് മന്ത്രി ആഹ്വാനം ചെയ്തു. അല്ലെങ്കിൽ എയർ ഇന്ത്യയും കൂടെ അവരും തകരും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ പൈലറ്റുമാർക്ക് എതിരെ കോടതിയെ സമീപിച്ചേക്കും

May 9th, 2012

airindia-epathram

മുംബൈ : മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും തിരിക്കേണ്ട എയർ ഇന്ത്യയുടെ നാല് അന്താരാഷ്ട്ര വിമാനങ്ങൾ മുടങ്ങിയതോടെ പൈലറ്റുമാരുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇതേ തുടർന്ന് എയർ ഇന്ത്യ പൈലറ്റുമാർക്ക് എതിരെ കോടതിയെ സമീപിക്കും എന്നാണ് സൂചന. ഡൽഹിയിൽ നിന്നും രണ്ടും മുംബൈയിൽ നിന്നും രണ്ടും അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്ന് മുടങ്ങിയത്. മറ്റ് വിമാനങ്ങൾ അടിയന്തിര അടിസ്ഥാനത്തിൽ ലഭ്യമായ പൈലറ്റുമാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

പൈലറ്റുമാരുടെ സംഘടനയായ ഇൻഡ്യൻ പൈലറ്റ്സ് ഗിൽഡിന്റെ അനുഭാവികളായ 200ഓളം പൈലറ്റുമാരാണ് ഇന്നലെ അസുഖമാണ് എന്ന കാരണം പറഞ്ഞ് ജോലിക്ക് ഹാജരാവാതെ പണിമുടക്കിയത്. ഇതേ തുടർന്ന് ഇന്നലെ അന്താരാഷ്ട്ര റൂട്ടുകളിൽ പറക്കേണ്ട 13 വിമാനങ്ങൾ മുടങ്ങി. ഇന്നലെ തന്നെ എയർ ഇന്ത്യ 10 പൈലറ്റുമാരെ പുറത്താക്കുകയും പൈലറ്റുമാരുടെ സംഘടനയുടെ അംഗീകാരം നീക്കം ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

December 2nd, 2011

football-team-cleaning-stadium-epathram

ഇന്‍ഡോര്‍: മധ്യപ്രദേശ് സംസ്ഥാന ഫുട്‌ബോള്‍ ടീമിലെ ഏഴ് താരങ്ങള്‍ ബൂട്ട് വാങ്ങാന്‍ വേണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകുന്നു. ഇന്ത്യ വെസ്റ്റിന്റീസ് നാലാം ഏകദിനം നടക്കുന്ന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയം കഴുകുന്നത് മധ്യപ്രദേശ് ഫുട്‌ബോള്‍ താരങ്ങളാണ്. ഇവിടെ കസേരകള്‍ കഴുകിയാല്‍ ഒരു ലക്ഷത്തോളം രൂപ ലഭിക്കും. ലീഗ് കിരീടം ജയിച്ചാല്‍ വെറും 5,000 രൂപയാണ് ലഭിക്കുക. അതു കൊണ്ട് കീറിയ ബൂട്ടുകള്‍ നേരെയാക്കാന്‍ തികയില്ലെന്ന് താരങ്ങള്‍ പറയുന്നു.

ഞായറാഴ്ച ഇന്‍ഡോര്‍ ലീഗ് ചാമ്പ്യന്‍മാരായ ആനന്ദ് ഇലവന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളാണ് ഇവര്‍. ഒരു സീറ്റ് കഴുകി വൃത്തിയാക്കിയാല്‍ 2.75 പൈസയാണ് ഇവര്‍ക്ക് കൂലിയായി ലഭിക്കുക. അങ്ങനെ മുപ്പതിനായിരത്തോളം സീറ്റുകള്‍ സ്റ്റേഡിയത്തില്‍ ഉണ്ട്. ലീഗില്‍ കളിച്ച് ജയിച്ച 15 താരങ്ങളാണ് ജോലിയ്‌ക്കെത്തിയത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മുമ്പ് സ്റ്റേഡിയം കഴുകി വൃത്തിയാക്കിയതും ഇവര്‍ തന്നെയാണ്. അതിനാല്‍ ഇവരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ ജോലി വീണ്ടും ഏല്‍പ്പിക്കുകയായിരുന്നു.

‘ഈ പണം ഞങ്ങളുടെ കീറിയ ബൂട്ടുകള്‍ ഒഴിവാക്കി പുതിയതു വാങ്ങാന്‍ ഉപയോഗിക്കും’ ഫുട്‌ബോള്‍ ക്ലബിന്റെ കോച്ച് സഞ്ജയ് നിധാന്‍ പറഞ്ഞു. ക്രിക്കറ്റ്‌ താരങ്ങള്‍ കോടികള്‍ വാങ്ങുമ്പോളാണ് ഈ ഫുട്ബോള്‍ താരങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

6 of 1056710»|

« Previous Page« Previous « സ്‌റ്റാലിനെതിനെതിരെ എഫ്‌.ഐ.ആര്‍, അറസ്‌റ്റിനു സാദ്ധ്യത
Next »Next Page » ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം »



  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine