ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ വിരമിച്ചു

May 12th, 2010

k-g-balakrishnanമൂന്ന് വര്‍ഷവും നാല് മാസവും പൂര്‍ത്തിയാക്കി ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍ വിരമിക്കുന്നത് അറുപത്തി അഞ്ചാം വയസ്സിന്റെ നിറവിലേക്ക്. 1945 മെയ്‌ 12ന് കോട്ടയം വൈക്കം തലയോലപ്പറമ്പിലാണ് കൊനകുപ്പക്കാട്ടില്‍ ഗോപിനാഥന്‍ ബാലകൃഷ്ണന്റെ ജനനം. സാമൂഹികമായി പിന്നോക്ക വിഭാഗം ആയിരുന്നിട്ടും തിരുവിതാംകൂറില്‍ നില നിന്നിരുന്ന പ്രത്യേക മായ സാമൂഹിക സാഹചര്യത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് സ്കൂള്‍ വിദ്യാഭ്യാസത്തിനു സൌകര്യ മുണ്ടായിരുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു. പിന്നീട് വന്ന മിഷനറി സ്ക്കൂളുകള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കി. തന്റെ അച്ഛന്‍ മിഷനറി സ്കൂളിലാണ് പഠിച്ചത്. തന്റെ അച്ഛന് വിദ്യാഭ്യാസം ലഭിചില്ലാ യിരുന്നുവെങ്കില്‍ തനിക്കും വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത ഉണ്ടാവു മായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മഹാരാജാസ്‌ ലോ കോളജില്‍ നിന്നും നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം 1968ലാണ് കേരള ബാര്‍ കൌണ്‍സിലില്‍ അംഗമായത്. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരവെ 1985ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2000 ജൂണില്‍ സുപ്രീം കോടതിയില്‍ ജഡ്ജിയും, 2007 ജനുവരി 14ന് ഇന്ത്യയുടെ ചീഫ്‌ ജസ്റ്റിസുമായി.

തന്റെ വിധികളുടെ വിവാദപരമായ നിലപാടുകള്‍ മൂലം ഒട്ടേറെ തവണ അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ജസ്റ്റിസ്‌ നിര്‍മ്മല്‍ യാദവിന് എതിരെയുള്ള അഴിമതി കേസ് തടഞ്ഞതിന് പഞ്ചാബ്‌ ഹരിയാന ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ അപലപിച്ചിട്ടുണ്ട്. ചീഫ്‌ ജസ്റ്റിസിന്റെ ഓഫീസ്‌ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്ന അദ്ദേഹത്തിന്റെ നിലപാടും വിവാദമായി.

ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയ്ക്ക് അവര്‍ക്ക്‌ തന്നെ ബലാല്‍സംഗം ചെയ്ത ആളെ വിവാഹം കഴിക്കാനുള്ള അവകാശം ചില കേസുകളില്‍ അനുവദിച്ചു കൊടുക്കണം എന്ന ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്റെ അഭിപ്രായം ഏറെ ഒച്ചപ്പാടുണ്ടാക്കി. പ്രതിക്ക് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉപാധി മാത്രമാവും ഇത്തരം വിവാഹം എന്ന് ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്ന് ചൂണ്ടിക്കാട്ടി. വിവാഹത്തിനു ശേഷവും പ്രതി ഇരയെ നിരന്തരം ബലാല്‍സംഗം ചെയ്യുന്ന ഭീതിദമായ അവസ്ഥയ്ക്ക് വരെ ഇത് വഴിവെക്കും എന്നും ഇരയുടെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്ത് അവരെ ഇത്തരം ഒരു ഒത്തുതീര്‍പ്പിന് ഭരണകൂടം നിര്‍ബന്ധിക്കുന്ന അവസ്ഥയാണ് ഇത്തരം ഒരു നിലപാട്‌ മൂലം സംജാതമാവുക എന്നും വിമര്‍ശനം ഉയര്‍ന്നു.

ബ്ലോഗ്ഗര്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യ ത്തിന് കടിഞ്ഞാണിട്ടു കൊണ്ട് അദ്ദേഹം സ്വീകരിച്ച നിലപാട്‌ ഇന്റര്‍നെറ്റ്‌ ബ്ലോഗിങ്ങ് മേഖലയെ തന്നെ എന്നെന്നേക്കുമായി മാറ്റി മറിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെ പോലും ബ്ലോഗ്‌ വഴിയോ മറ്റ് ഏതെങ്കിലും ഇന്റര്‍നെറ്റ്‌ സംവിധാനം വഴിയോ അപകീര്‍ത്തിപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നതിന് പോലും എതിര്‍ കക്ഷി പരാതിപ്പെട്ടാല്‍ കോടതിയില്‍ സമാധാനം പറയാന്‍ ബ്ലോഗര്‍ക്ക് ബാധ്യത ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വിധി.

19 കാരനായ മലയാളി ബ്ലോഗര്‍ അജിത്‌ ശിവസേനയ്ക്ക് എതിരെ ആരംഭിച്ച ഓര്‍ക്കുട്ട് കമ്യൂണിറ്റിയില്‍, ശിവസേന രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്ന വിഷയത്തില്‍ ഒട്ടേറെ പോസ്റ്റുകളും ചര്‍ച്ചകളും നടത്തിയിരുന്നു. ഇത് പലതും പേരില്ലാത്ത അനോണി കളുടെ (anonymous) പേരിലായിരുന്നു. ഇതിനെതിരെ ശിവസേന നല്‍കിയ പരാതിയില്‍ അജിത്തിന് നേരെ പൊതു ജന വികാരത്തെ വ്രണപ്പെടുത്തി എന്ന വകുപ്പില്‍ കുറ്റം ചാര്‍ത്തി പോലീസ്‌ കേസെടുക്കുകയായിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ അജിത്ത് സുപ്രീം കോടതിയെ സമീപിച്ചു.

ബ്ലോഗിലെ ഉള്ളടക്കവും അതിലെ കമന്റുകളും ഒരു ചെറിയ ഗ്രൂപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നും അതിലെ കമന്റുകള്‍ അവ എഴുതുന്ന ആള്‍ക്കാരുടെ മാത്രം അഭിപ്രായമാണെന്നും സുപ്രീം കോടതിയില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയായ അജിത്ത് വാദിച്ചു. ബ്ലോഗിലെ അഭിപ്രായങ്ങള്‍ തന്റെ മൌലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രകാശനമാണ് എന്നും ഇതിനെ കുറ്റമായി കാണരുത് എന്നുമുള്ള അജിത്തിന്റെ വാദങ്ങള്‍ പക്ഷെ കോടതി ചെവി കൊണ്ടില്ല.

പ്രതി ഒരു കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി ആയത് കൊണ്ട് ഇന്റര്‍നെറ്റ്‌ പോര്‍ട്ടലുകള്‍ എത്രയധികം ആളുകള്‍ സന്ദര്‍ശിക്കും എന്ന കാര്യം അറിയുന്ന ആളാണ്‌ എന്ന് ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണനും ജസ്റ്റിസ്‌ പി. സതാശിവം എന്നിവര്‍ അടങ്ങുന്ന ബെഞ്ച്‌ ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ ഇതിലെ ഉള്ളടക്കത്തെ സംബന്ധിച്ച് ഒരു പരാതി ഉയര്‍ന്നാല്‍ കോടതിക്ക് മുന്‍പില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ പ്രതിക്ക്‌ ബാധ്യതയുണ്ട് എന്നായിരുന്നു അജിത്തിനോട് കോടതിയുടെ ഉത്തരവ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നിര്‍ബന്ധിത നാര്‍കോ പരിശോധന ഭരണഘടനാ വിരുദ്ധം – സുപ്രീം കോടതി

May 6th, 2010

narco analysisന്യൂഡല്‍ഹി : പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ അനുമതി ഇല്ലാതെ നാര്‍കോ പരിശോധന, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ്‌ ടെസ്റ്റ്‌ എന്നിവ നടത്തുന്നത് മൌലിക അവകാശത്തിന്റെ ലംഘനം ആണെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഇത് വ്യക്തിയുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നു കയറ്റമാണ് എന്നും കോടതി നിരീക്ഷിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ സാക്ഷികളുടെയോ പ്രതികളുടെയോ സമ്മതം ഇല്ലാതെ ഇത്തരം പരിശോധനകള്‍ നടത്താന്‍ ആവില്ല. കുറ്റാന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന് വ്യാപകമായി കരുതപ്പെ ടുന്നുണ്ടെങ്കിലും വ്യക്തിയുടെ സ്വകാര്യതയും ഭരണ ഘടന അനുവദിക്കുന്ന മൌലിക അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നത് കൊണ്ട് ഈ വിധി ഏറെ സ്വാഗതാര്‍ഹമാണ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ തീവ്രവാദവും ഭീകര പ്രവര്‍ത്തനവും അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തപ്പെടുന്ന ഇന്നത്തെ ലോക സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ഏറെ സഹായകരമാണ് ഇത്തരം പരിശോധനകള്‍. പിടിയിലായ ഒരു ഭീകരനെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കി അയാള്‍ എവിടെയാണ് ബോംബ്‌ നിക്ഷേപിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കണ്ടെത്താനായാല്‍ ആയിര കണക്കിന് നിരപരാധികളായ ആളുകളെ ബോംബ്‌ സ്ഫോടനത്തില്‍ നിന്നും രക്ഷിക്കാനാവും. ഈ ഒരു സാധ്യതയാണ് സുപ്രീം കോടതി വിധിയോടെ ഇന്ത്യയില്‍ ഇല്ലാതാവുന്നത് എന്ന് സുരക്ഷാ വിദഗ്ദ്ധര്‍ ഭയക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിവാഹ പൂര്‍വ ബന്ധം – ഖുശ്ബുവിന് സുപ്രീം കോടതിയില്‍ വിജയം

April 29th, 2010

khushbooതന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ കുറിച്ച് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞതിനെതിരെ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവില്‍ ഉണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ചീഫ്‌ ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ്‌ ദീപക്‌ വര്‍മ, ജസ്റ്റിസ്‌ ബി. എസ്. ചൌഹാന്‍ എന്നിവര്‍ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. തന്റെ പേരില്‍ നിലവിലുള്ള കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ട് ഖുശ്ബു നല്‍കിയ പരാതി നേരത്തെ മദ്രാസ്‌ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ചു ജീവിക്കുന്നത് നിയമ വിരുദ്ധമല്ല എന്ന് കേസില്‍ വിധി പ്രസ്താവിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.

2005ല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ പറ്റി തുറന്നു സംസാരിച്ച ഖുശ്ബു, അഭ്യസ്ത വിദ്യരായ ആരും വിവാഹ സമയത്ത് വധു കന്യക ആയിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കില്ല എന്നും പറഞ്ഞിരുന്നു. ഇത് ഒട്ടേറെ പേരെ പ്രകോപിപ്പിക്കുകയും തമിഴ്‌ നാട്ടില്‍ ഖുശ്ബുവിന് എതിരെ 22 ഓളം ക്രിമിനല്‍ കേസുകള്‍ റെജിസ്റ്റര്‍ ചെയ്യപ്പെടുകയും ഉണ്ടായി.

വിവാഹ പൂര്‍വ്വ ബന്ധം മാധ്യമങ്ങളിലൂടെ തുറന്നു പറയുക വഴി യുവ തലമുറയെ വഴി തെറ്റിക്കുകയാണ് ഖുശ്ബു ചെയ്തത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.

വാദം കേട്ട കോടതി ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ തികച്ചും അവരുടെ സ്വകാര്യ നിലപാടാണെന്നും ഇത് പരാതിക്കാരെ എന്തിനാണ് പ്രകോപിപ്പിക്കുന്നത് എന്നും ആരാഞ്ഞു. ഏതു നിയമ പ്രകാരമാണ് ഇത് കുറ്റകരം ആകുന്നത്? പരാതിക്കാര്‍ പറഞ്ഞത് പോലെ ഈ അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ വീട് വിട്ട്‌ ഒളിച്ചോടി പോയതിന്റെ തെളിവുണ്ടോ? എത്ര വീടുകളാണ് ഈ അഭിമുഖം മൂലം പരാതിക്കാര്‍ പറഞ്ഞ പോലെ മൂല്യ ച്യുതിക്ക് വിധേയമായത്? നിങ്ങള്‍ക്ക്‌ പെണ്‍ മക്കളുണ്ടോ എന്നാ ചോദ്യത്തിന് പരാതിക്കാരന്‍ ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, അപ്പോള്‍ പിന്നെ നിങ്ങളെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന് വ്യക്തമാക്കണം എന്നായി കോടതി. നിയമ വിരുദ്ധമായി പ്രതി ഒന്നും ചെയ്തിട്ടില്ല. പ്രസ്തുത അഭിമുഖം ഞങ്ങളെ ആരെയും പ്രതികൂലമായി ബാധിച്ചിട്ടുമില്ല. കുറ്റം ഒന്നും ചെയ്യാത്ത പ്രതിയുടെ അഭിമുഖം അവരുടെ സ്വകാര്യ അഭിപ്രായ പ്രകടനം മാത്രമാണ്. അത് എങ്ങനെ കുറ്റകൃത്യമാവും എന്നും സുപ്രീം കോടതി ബെഞ്ച്‌ പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ്‌ എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

വിവാഹ പൂര്‍വ്വ ബന്ധം കുറ്റമല്ലെന്ന് സുപ്രീം കോടതി

March 24th, 2010

live-inന്യൂഡല്‍ഹി : വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല എന്ന് സുപ്രീം കോടതി വിധിച്ചു. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ്‌ എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.
 
2005ല്‍ ചില പത്ര മാധ്യമ അഭിമുഖങ്ങളില്‍ തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ പറ്റി തുറന്നു പറഞ്ഞ പ്രമുഖ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവിലുണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടു ഖുശ്ബു നല്‍കിയ പ്രത്യേക ഹരജിയില്‍ വാദം കേട്ടതിനു ശേഷമാണ് കോടതി ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
 
വിവാഹ പൂര്‍വ്വ ബന്ധം മാധ്യമങ്ങളിലൂടെ തുറന്നു പറയുക വഴി യുവ തലമുറയെ വഴി തെറ്റിക്കുകയാണ് ഖുശ്ബു ചെയ്തത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
 
എന്നാല്‍ ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ തികച്ചും അവരുടെ സ്വകാര്യ നിലപാടാണെന്ന് പറഞ്ഞ കോടതി ഇത് പരാതിക്കാരെ എന്തിനാണ് പ്രകോപിപ്പിക്കുന്നത് എന്ന് ആരാഞ്ഞു. ഏതു നിയമ പ്രകാരമാണ് ഇത് കുറ്റകരം ആകുന്നത്? പരാതിക്കാര്‍ പറഞ്ഞത് പോലെ ഈ അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ വീട് വിട്ട്‌ ഒളിച്ചോടി പോയതിന്റെ തെളിവുണ്ടോ? എത്ര വീടുകളാണ് ഈ അഭിമുഖം മൂലം പരാതിക്കാര്‍ പറഞ്ഞ പോലെ മൂല്യ ച്യുതിക്ക് വിധേയമായത്? നിങ്ങള്‍ക്ക്‌ പെണ്‍ മക്കളുണ്ടോ എന്നാ ചോദ്യത്തിന് പരാതിക്കാരന്‍ ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, അപ്പോള്‍ പിന്നെ നിങ്ങളെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന് വ്യക്തമാക്കണം എന്നായി കോടതി. നിയമ വിരുദ്ധമായി പ്രതി ഒന്നും ചെയ്തിട്ടില്ല. പ്രസ്തുത അഭിമുഖം ഞങ്ങളെ ആരെയും പ്രതികൂലമായി ബാധിച്ചിട്ടുമില്ല. കുറ്റം ഒന്നും ചെയ്യാത്ത പ്രതിയുടെ അഭിമുഖം അവരുടെ സ്വകാര്യ അഭിപ്രായ പ്രകടനം മാത്രമാണ്. അത് എങ്ങനെ കുറ്റകൃത്യമാവും എന്നും സുപ്രീം കോടതി ബെഞ്ച്‌ പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ബഹുഭാര്യത്വം : സ്ത്രീയ്ക്ക് വിവാഹ മോചനം തേടാം എന്ന് കോടതി

March 4th, 2010

muslim-divorce1939 ലെ മുസ്ലിം വിവാഹ മോചന നിയമ പ്രകാരം ബഹു ഭാര്യത്വം സ്ത്രീയ്ക്ക് വിവാഹ മോചനത്തിന് ആവശ്യമായ കാരണം ആവില്ലെങ്കിലും, തന്നെ മറ്റു ഭാര്യമാര്‍ക്ക്‌ സമമായി ഭര്‍ത്താവ്‌ കാണുന്നില്ല എന്ന് സ്ത്രീയ്ക്ക് ബോധ്യപ്പെടുന്ന പക്ഷം, സ്ത്രീയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിക്കാം എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്‌ വിധിച്ചു. വിവാഹ മോചനത്തിനെതിരെ നല്‍കിയ ഒരു അപ്പീലില്‍ ബുധനാഴ്ച വിധി പറയുകയായിരുന്നു കോടതി. ഒന്നിലേറെ ഭാര്യമാര്‍ ഉള്ള വ്യക്തി എല്ലാ ഭാര്യമാരെയും സമമായി കാണണം എന്നാണ് വി. ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ ഒന്നിലേറെ ഭാര്യമാരെ സമമായി കാണുവാന്‍ സാധ്യമല്ല എന്നും വി. ഖുര്‍ആന്‍ പറയുന്നുണ്ട്. ആ നിലയ്ക്ക്, തന്നെ സമമായി കാണുന്നില്ല എന്ന സ്ത്രീയുടെ മൊഴി കോടതിയ്ക്ക് മുഖവിലയ്ക്ക് എടുക്കാവുന്നതാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ബഹു ഭാര്യത്വത്തിനു നേരത്തെ സമ്മതം മൂളി എന്നതോ, മറ്റു ഭാര്യമാരുമായി കുറെ നാള്‍ സന്തോഷമായി ജീവിച്ചു എന്നതോ, രണ്ടാം ഭാര്യയായാണ് താന്‍ വിവാഹിതയാകുന്നത് എന്നത് നേരത്തെ അറിയാമായിരുന്നു എന്നതോ ഒന്നും വിവാഹ മോചനം തടയാനുള്ള കാരണങ്ങള്‍ ആകില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

47 of 481020464748

« Previous Page« Previous « എയര്‍ ഷോ : രണ്ട് നാവിക സേനാ വൈമാനികര്‍ കൊല്ലപ്പെട്ടു
Next »Next Page » വനിതാ ബില്‍ രാജ്യ സഭയില്‍ പാസ്സായി »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine