സ്വവര്‍ഗ്ഗ രതിയെ നിയമ വിധേയമാക്കാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

February 23rd, 2012
gay-rights-india-epathram
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ രതിയെ നിയമവിധേയമാക്കുവാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗ്ഗ രതി നിയമപരമാണെന്ന ഡെല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ ആണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞത്. സ്വവര്‍ഗ്ഗ ലൈംഗികത പ്രകൃതി വിരുദ്ധമായാണ് ഇന്ത്യക്കാര്‍ കണക്കാക്കുന്നതെന്നും, സ്വവര്‍ഗ്ഗ രതി ഇവിടത്തെ ധാര്‍മികത സാമൂഹിക മൂല്യങ്ങള്‍ എന്നിവയുമായി  യോജിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.   ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധമാണ്. സ്വവര്‍ഗ്ഗ രതിയെ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ നിയമ വിധേയമാക്കിയിട്ടുണ്ട്.  പാശ്ചാത്യ സംസ്കാരം ഇന്ത്യയില്‍ നടപ്പിലാക്കുവാന്‍ ആകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സമീപ കാലത്തായി ഇന്ത്യയില്‍ സ്വവര്‍ഗ്ഗ രതിയെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറോം ശര്‍മിളയുടെ നിരാഹാരം പന്ത്രണ്ടാം വര്‍ഷത്തിലേക്ക്

November 1st, 2011

irom-sharmila-epathram

ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ. എഫ്. എസ്. പി. എ (Armed Forces Special Powers Act) നിയമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂരിലെ ഉരുക്ക് വനിതയുമായ  ഇറോം ചാനു ശര്‍മിള നിരാഹാരം തുടങ്ങിയിട്ട് ഇന്ന്  പതിനൊന്നു വര്‍ഷം തികയുന്നു.  27-ാം വയസ്സിലാണ് ഇറോം ശര്‍മിള സമരം ആരംഭിച്ചത് . വിട്ടുവീഴ്ച്ചയില്ലാതെ സമരം പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ശര്‍മ്മിളക്ക്  37 വയസ്സ് കഴിഞ്ഞു.  നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മണിപ്പൂരിന്റെ ഈ ധീര വനിത. പ്രത്യേക സൈനിക കരിനിയമം പിന്‍വലിച്ചാല്‍ മാത്രമെ നിരാഹാര സമരം  അവസാനിപ്പിക്കൂ എന്ന നിരാഹാരം അവസാനിപ്പിക്കൂ എന്ന വാശിയിലാണ് ഇവര്‍ . സമരം വിജയിക്കാതെ തന്നെ വന്നു കാണേണ്ടതില്ലെന്ന് ഇറോം ശര്‍മിളയുടെ അമ്മയും നിശ്ചയിച്ചു,  ഈ അമ്മയും മകളും പരസ്പരം കണ്ടിട്ട് പതിനൊന്നു വര്ഷം കഴിയുന്നു.  മണിപ്പൂരിലെ മാലോമില്‍ സ്വന്തം വീടിനടുത്ത് ബസ് സ്റ്റോപ്പില്‍ സാധാരണക്കാരായ പത്തുപേരെ പട്ടാളം വെടിവച്ചുകൊന്ന സംഭവത്തിന് ദൃസാക്ഷിയായതോടെയാണ് ഇറോം ശര്‍മിള ഈ അനീതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചത്. അതോടെ ഈ കരി നിയമത്തിനെതിരെ സമരമുഖത്ത് ഇറങ്ങിയ ഇവര്‍ക്ക് അമ്മയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. ഇവരുടെ ഈ നിരാഹാര സമരമാണ് മണിപ്പൂരിലെ യഥാര്‍ത്ഥ ചിത്രം ലോകത്തിനു മുമ്പിലെത്തിക്കാന്‍ സഹായിച്ചത്‌. ഇവര്‍ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഉറപ്പായതോടെ ഇവരെ  അറസ്റ്റുചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ട്യൂബ് വഴി ഭക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു വരുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എസ്.എം.എസ്. പരിധിക്ക് എതിരെ പൊതു താല്പര്യ ഹരജി

October 21st, 2011

sms-message-epathram

നാഗ്പൂര്‍ : പ്രതിദിനം ഒരു മൊബൈല്‍ നമ്പരില്‍ നിന്നും വെറും 100 എസ്. എം. എസ്. സന്ദേശങ്ങള്‍ മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ എന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിനെതിരെ നല്‍കിയ പൊതു താല്പര്യ ഹരജിയിന്മേല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്‌ കേന്ദ്ര സര്‍ക്കാരിനും, ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും, പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍ക്കും നോട്ടീസ്‌ അയച്ചു. ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുദീപ്‌ ജെയ്സ്വാള്‍ ആണ് എസ്. എം. എസ്. സന്ദേശ പരിധിക്കെതിരെ ഹരജി നല്‍കിയത്. ഇത്തരം പരിധി കല്‍പ്പിക്കുന്നത് തന്റെ മൌലിക അവകാശത്തിന്റെ ധ്വംസനമാണ് എന്ന് ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ആരെയും ശല്യപ്പെടുത്താതെ ഏറ്റവും ആരോഗ്യകരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആശയ വിനിമയം നടത്താനുള്ള ആദായകരമായ ഉപാധിയാണ് എസ്. എം. എസ്. സങ്കേതം എന്നും, പ്രതിദിനം 100 സന്ദേശങ്ങള്‍ എന്ന പരിധി പ്രായോഗികമല്ല എന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിംഗൂര്‍ : ടാറ്റയ്ക്ക് തിരിച്ചടി

September 28th, 2011

mamata-banerjee-singur-epathram

കൊല്‍ക്കത്ത : സിംഗൂര്‍ ഭൂ പരിഷ്ക്കരണ നിയമത്തിന് എതിരെ നടത്തിയ നിയമ യുദ്ധത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ടാറ്റയ്ക്ക് തിരിച്ചടിയായി. മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ പാസാക്കിയ നിയമം ഭരണഘടനാ പരവും നിയമ സാധുത ഉള്ളതുമാണ് എന്നാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി വ്യക്തമാക്കിയത്‌. ഈ ബില്‍ പ്രകാരം ടാറ്റയുടെ 997 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കമ്പനിയില്‍ നിന്നും തിരികെ പിടിച്ചെടുക്കുവാനും കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കാനും കഴിയും.

ഒരു കാലയളവ്‌ കഴിഞ്ഞും ഉപയോഗിക്കാതെ ഇടുന്ന ഭൂമി വ്യവസായങ്ങളില്‍ നിന്നും തിരികെ സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്നതാണ് സിംഗൂര്‍ ഭൂ പരിഷ്കരണ നിയമം.

ഹൈക്കോടതി വിധിയ്ക്ക് എതിരെ ടാറ്റ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാളയും പോത്തും ഇനി വന്യ മൃഗങ്ങള്‍

August 2nd, 2011

ox-buffalo-epathram

ദില്ലി: കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള കേന്ദ്ര സാമൂഹിക നീതി നിര്‍വ്വഹണ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവു പ്രകാരം കാളയും പോത്തും ഇനി വന്യമൃഗങ്ങളാകും. സിംഹം, കടുവ, പുള്ളിപ്പുലി, കരടി, കുരങ്ങ് എന്നിവ ഈ പട്ടികയില്‍ നേരത്തെ ഉണ്ട്. 1962-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബുള്‍ വിഭാഗത്തില്‍ പെട്ട മൃഗങ്ങളെ വന്യജീവികളുടെ വിഭാഗത്തില്‍ പെടുത്തുവാന്‍ തീരുമാനിച്ചതോടെ ജെല്ലിക്കെട്ട്, കാളയോട്ടം, പോത്തുപൂ‍ട്ട് തുടങ്ങിയവ ഇനി നിര്‍ത്തേണ്ടി വരും. ഇന്ത്യയില്‍ തമിഴ്‌നാട്ടിലാണ് ജെല്ലിക്കെട്ട് ഏറ്റവും കൂടുതല്‍ നടക്കുന്നത്. ജെല്ലിക്കെട്ട് മൃഗങ്ങളോടു‌ള്ള ക്രൂരതയാണെന്നും ഓരോ വര്‍ഷവും ജെല്ലിക്കെട്ടില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റുന്നതായും ചൂണ്ടിക്കാണിച്ച് ചിലര്‍ കേന്ദ്ര പതിസ്ഥിതി മന്ത്രാലയത്തേയും കോടതിയെയും സമീപിച്ചിരുന്നു. ആനയെ കൂടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

48 of 531020474849»|

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട: കേന്ദ്ര സര്‍ക്കാര്‍
Next »Next Page » ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine