ന്യൂഡല്‍ഹി: സര്‍ക്കസ് കമ്പനികള്‍ ഇനി കുട്ടികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് സുപ്രീംകോടതി അനുശാസിക്കുന്നു. ഇത് സംബന്ധിച്ചുള്ള നിയമം 10 ആഴ്ചയ്ക്കകം നടപ്പിലാക്കാന്‍ സുപ്രീംകോടതി തിങ്കളാഴ്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുക എന്നുള്ള കുട്ടികളുടെ ഭരണ ഘടനാ പരമായ മൌലിക അവകാശത്തെ ലംഘിക്കുന്നതാണ് ഇത്തരത്തിലുള്ള ബാല വേലകള്‍. രാജ്യത്തൊട്ടാകെയുള്ള സര്‍ക്കസ്സ് ട്രൂപ്പുകളില്‍ പരിശോധന നടത്തുവാനും കുട്ടികളെ രക്ഷപ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം കൊടുക്കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രക്ഷപ്പെടുത്തുന്ന കുട്ടികളെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ അയയ്ക്കുവാനും, ഏറ്റെടുക്കാന്‍ ആരുമില്ലാത്ത കുട്ടികളെ പുനരധിവസിപ്പിക്കുവാനും വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കോടതി, നിയമം, മനുഷ്യാവകാശം