ന്യൂഡല്‍ഹി:2 ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പി.എ.സി തയ്യാറാക്കിയ 270 പേജുള്ള കരട് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ തിരിച്ചയച്ചു. റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ക്ലീന്‍ചിറ്റു നല്‍കുകയും, എന്നാല്‍ സ്‌പെക്ട്രം ഇടപാടിനുമുമ്പ് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിയാലോചന നടത്തണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജയ്ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വൈകിച്ചുവെന്നതാണ് പ്രധാനമന്ത്രിയുടെ ഒഫീസിനെതിരെയുള്ള റിപ്പോര്‍ട്ടിലെ ആരോപണം. 21 പേരില്‍ 11 അംഗങ്ങളും റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നില്ല. ഏറെ അഭിപ്രായ വ്യതാസങ്ങള്‍ക്കിടയിലും അന്വേഷണത്തിന്‍റ കരട് റിപ്പോര്‍ട്ട് അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി ശനിയാഴ്ചയാണ് ലോക്‌സഭാ സ്പീക്കറിനു സമര്‍പ്പിച്ചു. ജോഷി ഇറങ്ങിപ്പോയ പി.എ.സി. യോഗത്തില്‍ അദ്ദേഹത്തിന്‍റ കരട് റിപ്പോര്‍ട്ട്, പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്ത് തള്ളിയെന്ന യു.പി.എ. അംഗങ്ങളുടെ വാദം അവഗണിച്ചാണ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയത്. നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ച പി.എ.സി.യുടെ അവസാനയോഗത്തിനുശേഷം പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരി ക്കുന്നതിനിടെയാണ് ജോഷി തന്ത്രപരമായി കരട് റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം, നിയമം