
ന്യൂഡൽഹി : കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പുറത്തു വിട്ട 2023-24 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് റിപ്പോർട്ടിൽ ത്രിപുരയും കേരളവും മുന്നിൽ. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജനം, ജല സേചനം, ശുചിത്വം, സ്ത്രീകളു ടെയും കുട്ടികളുടെയും ക്ഷേമം മുൻ നിറുത്തി യുള്ള വികസനം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിംഗ് നിശ്ചയിച്ചത്.
രാജ്യത്തെ മികച്ച ഗ്രാമ പഞ്ചായത്തുകളിൽ മുൻപന്തി യിലുള്ള സംസ്ഥാനം ത്രിപുരയാണ് രണ്ടാം സ്ഥാനം കേരളത്തിനും. ഒഡിഷ മൂന്നാം സ്ഥാനത്ത് എത്തി. റാങ്കിംഗിൽ തമിഴ് നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തൊട്ടു പുറകെ തന്നെയുണ്ട്.
ഉത്തർ പ്രദേശ്, ബിഹാർ, മധ്യ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ റാങ്കിംഗിൽ ഏറ്റവും പിന്നിലാണ്. പശ്ചിമ ബംഗാൾ ഇതിൽ സഹകരിച്ചിട്ടില്ല.
ത്രിപുരയിൽ 1176 പഞ്ചായത്തുകളിൽ 80 % ഗ്രാമ പഞ്ചായത്തുകളും (943 എണ്ണം) A ഗ്രേഡ് നേടി. അവശേഷിച്ച 233 പഞ്ചായത്തുകൾ B ഗ്രേഡ് കരസ്ഥമാക്കി.
കേരളത്തിലെ 941 പഞ്ചായത്തുകളിൽ 10 ശതമാനം ഗ്രാമ പഞ്ചായത്തുകൾക്ക് (95 എണ്ണം) മാത്രമേ A ഗ്രേഡ് നേടാൻ കഴിഞ്ഞുള്ളു. 840 പഞ്ചായത്തുകൾക്ക് B ഗ്രേഡ് കിട്ടി. ബാക്കി ആറ് പഞ്ചായത്തുകൾ C ഗ്രേഡിൽ എത്തിയുള്ളൂ.
മൂന്നാം സ്ഥാനത്ത് എത്തിയ ഒഡിഷയിലെ 6794 പഞ്ചായത്തുകളിൽ 555 എണ്ണത്തിനാണ് A ഗ്രേഡ് ലഭിച്ചത്. 4566 പഞ്ചായത്തു കൾക്ക് B ഗ്രേഡും 1627 പഞ്ചായത്തു കൾക്ക് C ഗ്രേഡും 46 എണ്ണത്തിന് D ഗ്രേഡും കിട്ടി.
താഴെത്തട്ടിലുള്ള ഭരണം ശക്തിപ്പെടുത്തുക എന്നുള്ള ലക്‌ഷ്യം മുൻ നിറുത്തിയാണ് കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം, പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് (Panchayat Advancement Index – PAI) തയ്യാറാക്കുന്നത്.
- ഇനി മുതൽ ‘കേരളം’
- രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരളത്തിൽ
- കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
- വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ ഒന്നാമത്
- സാക്ഷരതയില്‍ കേരളം മുന്നില്‍ തന്നെ
- വിദ്യാഭ്യാസം മൌലികാവകാശം
- എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബ്ബന്ധം
- തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം
- അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ




























