ജെ. എന്‍. യുവിലെ എസ്. ഫ്. ഐ കോട്ട “ഐസ“ തകര്‍ത്തു

March 4th, 2012
JNU-AISA-epathram
ന്യൂഡെല്‍ഹി: എസ്. എഫ്. ഐ കോട്ട എന്നറിയപ്പെട്ടിരുന്ന  ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല(ജെ. എന്‍. യു)യില്‍ നടന്ന  യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്. എഫ്. ഐയെ തറപറ്റിച്ചുകൊണ്ട് ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഐസ) വന്‍ വിജയം കരസ്ഥമാക്കി. തീവ്ര ഇടതു പക്ഷ നിലപാടുള്ള ഐസക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്. എസ്. എഫ്. ഐ സ്ഥനാര്‍ഥിയെ 1251 വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ടാണ് പ്രസിഡണ്ടായി ഐസയുടെ സുചേത ഡേ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.  വൈസ് പ്രസിഡണ്ടായി അഭിഷേക് കുമാറും, ജനറല്‍ സെക്രട്ടറിയായി രവി പ്രകാശ് ശിങ്ങും  ജോയന്റ് സെക്രട്ടറിയായി മുഹമ്മദ് ഫിറോസ് അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെല്ലാം ഐസയുടെ പാനലില്‍ മത്സരിച്ചവരാണ്. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നും എസ്. എഫ്. ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച മലയാളിയായ ആര്‍ദ്ര സുരേന്ദ്രന്‍ കൌണിസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
29 കൌണ്‍സിലര്‍ സീറ്റുകളില്‍ 16 എണ്ണം ഐസയും, ആറെണ്ണം എ. ബി. വി. പിയും നേടിയപ്പോള്‍ നാലു സീറ്റുകള്‍ കരസ്ഥമാക്കിയ എന്‍. എസ്. യു (ഐ) മൂന്നാം സ്ഥാനത്തെത്തി. ഇതോടെ രണ്ടു കൌണ്‍സിലര്‍ മാരെ മാത്രം ലഭിച്ച എസ്. എഫ്. ഐ നാലാംസ്ഥാനത്തേക്ക് പിന്‍ തള്ളപ്പെടുകയായിരുന്നു. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. മുപ്പതു വര്‍ഷത്തോളം ജെ. എന്‍. യുവില്‍ യൂണിയന്‍ ഭരണം കയ്യാളിയിരുന്ന എസ്. ഫ്. ഐക്ക് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വീകാര്യതയും സ്വാധീനവും തീരെ കുറഞ്ഞിരിക്കുകയാണ്. 2004-ല്‍ മോണ ദാസിസ് ആണ് ജെ. എന്‍. യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഐസയുടെ പാനലില്‍ നിന്നും ആദ്യമായി വിജയിച്ചത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഐസ പിടിമുറുക്കുകയായിരുന്നു. എസ്. എഫ്. ഐയുടെ നിലപാടുകളോട് വിമുഖതകാണിച്ച ഇടതു ചിന്തയുള്ളവര്‍ തീവ്ര ഇടതു നിലപാടുള്ള ഐസയിലേക്ക് ചേക്കേറുകയായിരുന്നു. ഐസ കഴിഞ്ഞാല്‍ സംഘപരിവാറിന്റെ വിദ്യാര്‍ഥി സംഘടനയായ എ. ബി. വി. പിയ്ക്കാണ് ജെ. എന്‍. യു വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വാധീനം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ വിദ്യാഭ്യാസ സഹായം

January 20th, 2012

sm-krishna-epathram

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം തകര്‍ത്ത  ശ്രീലങ്കയില്‍ 100 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതികള്‍ ഇന്ത്യ പ്രഖ്യാപിച്ചു.  മനുഷ്യ വിഭവ ശേഷി വികസനത്തില്‍ ശ്രീലങ്കയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായമെന്ന് തമിഴ്‌ മേഖലകളില്‍ സന്ദര്‍ശനം നടത്തവെ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച  ഗള്ളി മുതല്‍ ഇന്ദുരുവ വരെയുള്ള 50 കിലോമീറ്റര്‍ റെയില്‍ പാത ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് എസ്. എം. കൃഷ്ണ ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മൗലാനാ ആസാദ്, ജവാഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരുകളിലാണ് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂര്യനമാസ്ക്കാര വിവാദം രൂക്ഷമാകുന്നു

January 12th, 2012

sooryanamaskar-epathram

ഭോപ്പാല്‍ : മധ്യപ്രദേശ്‌ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ സൂര്യനമസ്ക്കാരം എന്ന യോഗാസനം കുട്ടികളെ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഒരു വശത്ത് നഗരത്തിലെ ഖാസി സൂര്യനമസ്ക്കാരം ചെയ്യുന്നതിന് എതിരെ ഫത്വ പുറപ്പെടുവിച്ചപ്പോള്‍ മറുഭാഗത്ത്‌ സര്‍ക്കാര്‍ പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക റിക്കാര്‍ഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

സൂര്യനമസ്ക്കാരം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി ചെയ്യണം എന്നൊന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും വിദ്യാര്‍ത്ഥികളെ വര്‍ഗ്ഗീയമായി വിഭജിക്കുകയാണ് എന്നും കോണ്ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ആരോപിക്കുന്നു.

സൂര്യന് കാവി നിറമോ പച്ച നിറമോ അല്ലെന്നും ആരോഗ്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വ്യായാമ മുറ മാത്രമാണ് സൂര്യനമസ്ക്കാരം എന്നുമാണ് അധികൃതരുടെ പക്ഷം. ഇത് താല്പര്യമില്ലാത്തവര്‍ ചെയ്യണം എന്ന് നിര്‍ബന്ധവുമില്ല.

എന്നാല്‍ സൂര്യനെ നമസ്ക്കരിക്കുന്നത് വിഗ്രഹ ആരാധനയ്ക്ക് തുല്യമാണ് എന്നാണ് ഇതിനെതിരെ ഫത്വ ഇറക്കിയ ഖാസി പറയുന്നത്.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ ആര്‍. എസ്. എസിന്റെ അജന്‍ഡ നടപ്പിലാക്കുകയാണ് എന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ വര്ഷം പാഠ്യ പദ്ധതിയില്‍ ഭഗവദ്‌ ഗീതയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശന വിധേയമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ “ദേവ് പുത്ര” എന്ന മാസിക സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിതരണം ചെയ്തതും ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനിയെ അപമാനിച്ച പ്രിന്‍സിപ്പലിനെ നീക്കി

November 16th, 2011

ram_manohar_lohia-epathram

ന്യൂഡല്‍ഹി : മലയാളി വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും നഗ്നയാക്കി നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത പ്രിന്‍സിപ്പലിനെ ചുമതലയില്‍ നിന്നും താല്‍ക്കാലികമായി നീക്കി. ഡല്‍ഹി രാംമനോഹര്‍ ലോഹ്യ നഴ്‌സിങ് കോളേജിലാണ് മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് ഈ ദുരനുഭവം നേരിട്ടത്‌. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.

സംഭവത്തില്‍ കര്‍ശനമായ നടപടി വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, കേന്ദ്ര മന്ത്രി കെ. സി. വേണുഗോപാല്‍, എം. പി. മാരായ ആന്‍േറാ ആന്‍റണി, പി. ടി. തോമസ് എന്നിവര്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി അയച്ചിരുന്നു. സംഭവത്തെ കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഹാരാഷ്ട്രയില്‍ 1000 കോടി രൂപയുടെ വിദ്യാഭ്യാസ കുംഭകോണം

October 9th, 2011

students-classroom-epathram

മുംബൈ : അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെ ചൊല്ലി വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍ തന്നെ രാജ്യവ്യാപകമായി കൂടുതല്‍ കുംഭകോണങ്ങളുടെ കഥകള്‍ അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പ്‌ സ്ക്കൂളുകളില്‍ നടത്തിയ പരിശോധനയിലാണ് 1000 കോടിയോളം രൂപയുടെ ഈ പുതിയ തട്ടിപ്പ്‌ കണ്ടെത്തിയത്. ഒരു ജില്ലയിലെ പരിശോധനയില്‍ മാത്രം 1.4 ലക്ഷം വ്യാജ വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും കണ്ടെത്തി. കുട്ടികള്‍ തീരെ ഇല്ലാത്ത സ്കൂളുകളില്‍ പല ക്ലാസുകളിലും ഒരു കുട്ടി പോലും ഇല്ല. എന്നാല്‍ രാവിലത്തെ കുട്ടികളെ തന്നെ വീണ്ടും വൈകീട്ടത്തെ ക്ലാസിലും ഇരുത്തി പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമിച്ച സ്ക്കൂളുകളെ വരെ ഇവിടെ കണ്ടെത്തി. ഇത്തരം വ്യാജ കണക്കുകള്‍ കാണിച്ചു 120 കോടി രൂപയാണ് ഈ സ്ക്കൂളുകള്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം പറ്റുന്നത്. ഇത് സംസ്ഥാന വ്യാപകമായി കണക്കാക്കിയാല്‍ ചുരുങ്ങിയത്‌ 1000 കോടിയുടെ തട്ടിപ്പെന്കിലും നടക്കുന്നുണ്ടാവും എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ്‌ സമയത്ത് ചെയ്യുന്നത് പോലെ വിദ്യാര്‍ത്ഥികളുടെ വിരലില്‍ മഷി അടയാളം ഇട്ട് ഇവരുടെ തല എണ്ണാന്‍ ആണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

7 of 1167810»|

« Previous Page« Previous « മാരുതി ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ്‌
Next »Next Page » ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു » • അന്തര്‍ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ ദുബായിൽ
 • 2000 രൂപ നോട്ടു കള്‍ എ ടി എമ്മു കളില്‍ നിന്ന്പിന്‍ വലിക്കുന്നു
 • പോലീസിനെതിരായ രൂക്ഷ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരിനെ സ്ഥലം മാറ്റി
 • അവിശ്വസനീയമായ ഉയര്‍ച്ച യുടെ ചലിക്കുന്ന കഥ : മോഡി യെ പുകഴ്ത്തി ട്രംപ്
 • നമസ്തേ ട്രംപ് : ഗുജറാത്തില്‍ ചേരി നിവാസി കളെ ഒഴിപ്പിക്കുന്നു
 • എ. ആർ. റഹ്മാന്‍റെ മകൾക്ക് എതിരെ വിവാദ പരാമര്‍ശവുമായി തസ്ലീമ നസ്റിന്‍
 • കെജ്‌രിവാള്‍ മൂന്നാം തവണയും ഡല്‍ഹി മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു 
 • പൗരത്വ നിയമം : സമരം വിലക്കുവാന്‍ കഴിയില്ല എന്ന് ബോംബെ ഹൈക്കോടതി
 • വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്
 • കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട്
 • ഇന്‍ഷ്വറന്‍സ് മേഖല യിലെ മൂന്ന് കമ്പനി കള്‍ ലയിപ്പിക്കും
 • പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.
 • കെജ്രിവാള്‍ ഹാട്രികിലേക്ക്: ബിജെപി പിന്നോട്ട്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
 • ഹാട്രിക് വിജയം നേടി അരവിന്ദ് കെജ്‌രിവാള്‍
 • ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം ആക്കാന്‍ ആവില്ല : കേന്ദ്ര സര്‍ക്കാര്‍
 • ഡല്‍ഹി: എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി ബി.ജെ.പി
 • കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല : കേന്ദ്ര സര്‍ക്കാര്‍
 • ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍
 • എൽ. ഐ. സി. യുടെ ഓഹരി വിൽപ്പന ഈ സാമ്പത്തിക വർഷം
 • സാഹോദര്യം കാത്തു സൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാദ്ധ്യസ്ഥര്‍ : രാഷ്ട്രപതി  • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine