ആന്ധ്രയില്‍ കോണ്‍ഗ്രസിന്‌ വന്‍ തിരിച്ചടി

June 15th, 2012

ഹൈദരാബാദ്‌: ആന്ധ്ര പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കനത്ത ആഘാതം ഏല്‍പ്പിച്ചു കൊണ്ട് വൈ. എസ്‌. ആര്‍ കോണ്‍ഗ്രസിനു തിളക്കമാര്‍ന്ന വിജയം നേടി.  ആന്ധ്രയിലെ 18 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ 15 സീറ്റുകളിലാണ്‌ തിരിച്ചടിയേറ്റു‌. വൈ. എസ്‌. ആര്‍ കോണ്‍ഗ്രസ്‌ 15 സീറ്റുകളിലും വിജയം നേടി. രണ്ടെണ്ണം കോണ്‍ഗ്രസും ഒരു സീറ്റ്‌ തെലങ്കാന രാഷ്ര്‌ടീയ സമിതിയും പിടിച്ചെടുത്തു. ഇതില്‍ 16 സിറ്റിംഗ്‌ സീറ്റുകളാണ്‌  വൈ. എസ്‌. ആര്‍ കോണ്‍ഗ്രസ്‌ പിടിച്ചെടുത്തത്‌. നെല്ലൂര്‍ ലോക്‌സഭാ സീറ്റില്‍ വൈ. എസ്‌. ആര്‍ കോണ്‍ഗ്രസിലെ മേഘാപതി രാജ്‌മോഹന്‍ റെഡ്‌ഡി 52,000 ത്തിന്റെ വന്‍ ഭൂരിപക്ഷം നേടി‌. ഇതോടെ 294 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 154 ആയി കുറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃണമൂല്‍ കോണ്‍ഗ്രസ്‌ സീറ്റ്‌ നിലനിര്‍ത്തി

June 15th, 2012

കൊല്‍ക്കത്ത: പശ്‌ചിമബംഗാള്‍ നിയമസഭയിലെ ദസ്‌പൂര്‍, ബംഗൂര എന്നീ രണ്ട് നിയമസഭാ സീറ്റുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ സിറ്റിംഗ്‌ സീറ്റുകള്‍ നില നിര്‍ത്തി. ഈ മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌. ബംഗൂരയില്‍ നിന്നും മിനാതി മിശ്രയും ദസ്‌പൂരില്‍ നിന്നും മമത ബുനിയയുമാണ്‌ വിജയിച്ചത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പി.എ. സാംഗ്മ ഉറച്ചു തന്നെ

June 15th, 2012

ന്യൂഡല്‍ഹി: മുന്‍ സ്പീക്കറും എന്‍സിപി നേതാവുമായ പി.എ. സാംഗ്മ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്നു പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളുടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ തനിക്കുണ്ടെന്നും സാംഗ്മ അവകാശപ്പെട്ടു. മാത്രമല്ല ഒരു ഗോത്രവര്‍ഗ്ഗത്തില്‍ നിന്നും മത്സരിക്കുന്ന തന്നെ പലരും പിന്താങ്ങുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ എന്‍.സി.പി. യും ഭരണകക്ഷിയായ യു.പി.എയും സാംഗ്മയെ പിന്താങ്ങിയിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്മോഹന്‍ സിംഗ് രാഷ്‌ട്രപതി ആവട്ടെയെന്ന് മമതയും മുലായവും‍

June 13th, 2012

Manmohan-Singh-epathram

ഡല്‍ഹി: രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി മലക്കം മറിഞ്ഞു. പ്രണബ്‌ മുഖര്‍ജിയെ പിന്തുണയ്ക്കണമെന്ന സോണിയാ ഗാന്ധിയുടെ നിര്‍ദേശം മമതാ ബാനര്‍ജിയും സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവും തള്ളി. പകരം പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ പരിഗണിച്ചാല്‍ പിന്തുണക്കാമെന്ന് സോണിയ ഗാന്ധിക്ക് ഉറപ്പു കൊടുത്തു. അബ്‌ദുല്‍ കലാം, സോമനാഥ്‌ ചാറ്റര്‍ജി എന്നിവരുടെ പേരുകളും സ്വീകാര്യമാണെന്ന് ഇരുവരും സോണിയയെ അറിയിച്ചു. കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ല എന്ന് മമതയും മൂലായവവും തീരുമാനിച്ചതോടെ പ്രണബ്‌ മുഖര്‍ജി ഹമീദ്‌ അന്‍സാരി എന്നിവരുടെ സാധ്യത മങ്ങിയിരിക്കുകയാണ്. സി. പി. ഐ. ആണെങ്കില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സി. പി. എമ്മും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ സാധ്യത കുറവാണ്. അവസാന അടവെന്ന നിലയില്‍ മന്മോഹന്‍ സിംഗിനെ തന്നെ രംഗത്ത്‌ ഇറക്കാന്‍ സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അങ്ങിനെ വന്നാല്‍ പ്രസിഡന്റാകുന്ന ആദ്യ പ്രധാനമന്ത്രിയാകും മന്‍മോഹന്‍സിംഗ്‌. പ്രണബിനെയോ എ. കെ. ആന്റണിയെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

പ്രണബ് മുഖര്‍ജി യു. പി. എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

June 11th, 2012

Pranab Mukherjee-epathram
ന്യൂഡല്‍ഹി: വരാനിരിക്കുന്ന  രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത വര്‍ദ്ധിച്ചു എന്നാണു  പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി പ്രണബിന്‍റെ പേരാണ് സജീവമായി പരിഗണിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും പ്രണബിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് അവരോധിക്കാനാണു താത്പര്യം. പ്രണബിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കോണ്‍ഗ്രസ്‌.  യു. പി. എയിലെ രണ്ടാമത്തെ വലിയ ഘടക കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ  പ്രണബിന് ലഭിക്കുമെന്നാണ് സൂചന. ബംഗാളിയായ പ്രണബിനെ എതിര്‍ക്കില്ലെന്ന ഉറപ്പ് മമത ബാനര്‍ജി നല്‍കിഎന്നാണ് സൂചന. കൂടാതെ ചെറുതും വലുതുമായ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയും കോണ്‍ഗ്രസ് ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ സി. പി. എം ഇടഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍, സമവായത്തിനുള്ള അവസാനവട്ടം ശ്രമം നടത്തി നോക്കാനും കോണ്‍ഗ്രസ് നേതൃത്വം രംഗത്തുണ്ട്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുജറാത്ത് ബി. ജെ. പിയില്‍ പൊട്ടിത്തെറി സഞ്ജയ് ജോഷി രാജിവെച്ചു
Next »Next Page » ടട്ര: ബി. ഇ. എം. എല്‍ മേധാവി വി.ആര്‍.എസ്. നടരാജനു സസ്പെന്‍ഷന്‍ »



  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine