ന്യൂഡല്‍ഹി: വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത വര്‍ദ്ധിച്ചു എന്നാണു പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ നല്കുന്ന സൂചന. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി പ്രണബിന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും പ്രണബിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് അവരോധിക്കാനാണു താത്പര്യം. പ്രണബിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കോണ്‍ഗ്രസ്. യു. പി. എയിലെ രണ്ടാമത്തെ വലിയ ഘടക കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ പ്രണബിന് ലഭിക്കുമെന്നാണ് സൂചന. ബംഗാളിയായ പ്രണബിനെ എതിര്‍ക്കില്ലെന്ന ഉറപ്പ് മമത ബാനര്‍ജി നല്‍കിഎന്നാണ് സൂചന. കൂടാതെ ചെറുതും വലുതുമായ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയും കോണ്‍ഗ്രസ് ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ സി. പി. എം ഇടഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍, സമവായത്തിനുള്ള അവസാനവട്ടം ശ്രമം നടത്തി നോക്കാനും കോണ്‍ഗ്രസ് നേതൃത്വം രംഗത്തുണ്ട്