ടുജി സ്പെക്ട്രം ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം : വിധി നാളെ

February 1st, 2012

chidambaram-epathram

ന്യൂദല്‍ഹി: വിവാദമായ ടുജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, പ്രമുഖ അഭിഭാഷകനും ഹസാരെ സംഘാംഗവുമായ പ്രശാന്ത് ഭൂഷന്‍ തുടങ്ങിവരാണ്  ഹരജി നല്‍കിയത്. വിധി ചിദംബരത്തിന് എതിരായാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. ചിദംബരത്തിന് കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ നേരത്തെ സുബ്രഹ്മണ്യന്‍ സ്വാമി പുറത്തു വിട്ടിരുന്നു. മുന്‍ ടെലികോം മന്ത്രിയും കേസില്‍ പ്രതിയുമായ എ.രാജ നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്ന ഹരജിയിലും സുപ്രീംകോടതി വിധി പറയും. എ.കെ. ഗാംഗുലി, ജി.കെ സംഗ്വി എന്നിരടങ്ങിയ ബെഞ്ചാണ് നാളെ വിധി പറയുക.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജയലളിതയും വിജയകാന്തും തമ്മില്‍ തര്‍ക്കം

February 1st, 2012

vijayakanth-jayalaitha-epathram

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയും ഡി. എം. ഡി. കെ നേതാവ് വിജയകാന്തും തമ്മില്‍ നിയമസഭയില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനെ തുടര്‍ന്ന് വിജയകാന്തും മറ്റ് ഡിഎംഡികെ അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്ചയാണ്  നാടകീയ സംഭവങ്ങള്‍ നടന്നത്. ഡി. എം. ഡി. കെ ഇല്ലെങ്കിലും എ. ഐ. എ. ഡി. എം. കെ വിജയിക്കുമായിരുന്നെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയകാന്തുമായി കൂട്ടുകൂടേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും ജയലളിത പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി ഹാജരാകേണ്ടതില്ല : ഹൈക്കോടതി

February 1st, 2012

narendra modi-epathram

അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപത്തെ പറ്റി അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുമ്പാ‍കെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി.  മോഡിയെ കമ്മീഷനു മുമ്പില്‍ വിളിച്ചു വരുത്തി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. മോഡിയടക്കം ആറു പേരെ നേരിട്ട് വിളിപ്പിച്ച് വിസ്തരിക്കണമെന്നായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ജനസംഘര്‍ഷ് മഞ്ച് എന്ന എന്‍.ജി.ഓ സംഘടന ആവശ്യപ്പെട്ടത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനയുടെ ഭാരവാഹികള്‍ വ്യക്തമാക്കി. ഈ സംഘടനയുടെ ആവശ്യം തള്ളിയ ഹൈക്കോടതി വിധിയെ ബി.ജെ.പി സ്വാഗതം ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മമതയും കോണ്‍ഗ്രസും പോര് രൂക്ഷം മന്ത്രി രാജിവച്ചു

January 25th, 2012

MAMATA-epathram

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍  മുഖ്യമന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസ്സും തമ്മില്‍ പോര് രൂക്ഷമായി. മമതക്കെതിരെ  രൂക്ഷ വിമര്‍ശനവുമായി രംഗത്ത്‌ വന്ന കോണ്‍ഗ്രസ് മന്ത്രി മനോജ് ചക്രവര്‍ത്തി രാജിവച്ചു. കോണ്‍ഗ്രസ്-തൃണമൂല്‍ തര്‍ക്കത്തെത്തുടര്‍ന്ന്  പാര്‍ലമെന്‍ററി കാര്യം, ചെറുകിട വ്യവസായം എന്നീ രണ്ടു വകുപ്പുകള്‍ എടുത്തുമാറ്റിയ ഉടന്‍ മമത ഏകാധിപതിയാണെന്നു മനോജ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മനോജിന്‍റെ രാജി. രാജിവയ്ക്കാന്‍ അനുമതി ആവശ്യപ്പെട്ട് മനോജ് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഭക്ഷ്യസംസ്കരണ മന്ത്രിയായിരുന്ന ഇദ്ദേഹം മുര്‍ഷിദാബാദ് ജില്ലയിലെ ബെഹ്റംപുര്‍ മണ്ഡലത്തില്‍ നിന്നുള്ള എം. എല്‍. എയാണ്. മനോജിന് പകരക്കാരനെ കണ്ടെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ ഘടകം പ്രസിഡന്‍റ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

രാഹുല്‍ഗാന്ധിക്ക് നേരെ ചെരിപ്പേറ്

January 23rd, 2012

rahul-gandhi-epathram

ഡെറാഡൂണ്‍ : തെരഞ്ഞെടുപ്പ്‌ റാലിക്കിടെ രാഹുല്‍ഗാന്ധിക്ക് നേരെ ചെരിപ്പേറ്. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ അടുത്ത്‌ വികാസ്‌ നഗറില്‍ ഒരു തെരഞ്ഞെടുപ്പ്‌ റാലിയില്‍ വെച്ചാണ് ആള്‍കൂട്ടത്തില്‍ നിന്നൊരാള്‍ രാഹുല്‍ഗാന്ധിക്ക് നേരെ ചെരിപ്പുകൊണ്ട് എറിഞ്ഞത്‌. ഇയാളെ പോലിസ്‌ അറസ്റ്റ്‌ ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജെയ്പൂര്‍ സാഹിത്യ ഉത്സവത്തില്‍ റഷ്ദിയോട്‌ ഐക്യദാര്‍ഡ്യം
Next »Next Page » മമതയും കോണ്‍ഗ്രസും പോര് രൂക്ഷം മന്ത്രി രാജിവച്ചു »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine