എയർ ഇന്ത്യ തീവ്ര പരിചരണ വിഭാഗത്തിലേക്ക് എന്ന് മന്ത്രി

May 11th, 2012

air-india-maharaja-epathram

ന്യൂഡൽഹി : അസുഖം ആണെന്ന കാരണം കാണിച്ച് ജോലിക്ക് ഹാജരാവാതെ പണിമുടക്ക് നടത്തി യാത്രക്കാരെ വലച്ച എയർ ഇന്ത്യാ പൈലറ്റുമാർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് സിവിൽ വ്യോമയാന മന്ത്രി അജിത് സിംഗ് പരിഹസിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാവില്ല എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രോഗം ഗുരുതരമായി അവസാനം എയർ ഇന്ത്യയെ മുഴുവനായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുമോ എന്നും അദ്ദേഹം തുടർന്ന് ആശങ്കപ്പെട്ടു. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി എയർ ഇന്ത്യ കൈവരിക്കണം. ഇതിനായി ജീവനക്കാർ സ്വാർത്ഥ താൽപര്യങ്ങൾ മാറ്റി വെച്ച് കഠിനാദ്ധ്വാനം ചെയ്യണം എന്ന് മന്ത്രി ആഹ്വാനം ചെയ്തു. അല്ലെങ്കിൽ എയർ ഇന്ത്യയും കൂടെ അവരും തകരും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോപ്റ്റര്‍ അപകടം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട അത്ഭുതകരമായി രക്ഷപ്പെട്ടു

May 10th, 2012

helicopter-crash-epathram

റാഞ്ചി: റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ കോപ്റ്റര്‍ തകര്‍ന്നു വീണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടക്ക് പരിക്കേറ്റു. പരിക്കേറ്റ മുണ്ടയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്. 30 അടി മുകളില്‍ നിന്നും താഴേക്ക് തകര്‍ന്നു വീഴുകയായിരുന്നു. സാങ്കേതിക പിഴവാണ് തകര്‍ച്ചക്ക്‌ കാരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി: പ്രണബ് മുഖര്‍ജിക്ക് കരുണാനിധിയുടെ പിന്തുണ

May 6th, 2012

Pranab Mukherjee-epathram

ചെന്നൈ: രാഷ്ട്രപതി സ്ഥാനത്തേക്ക് തന്റെ പിന്തുണ പ്രണബ് മുഖർജിക്ക് എന്ന് ഡി. എം. കെ. അദ്ധ്യക്ഷന്‍ എം. കരുണാനിധി വെളിപ്പെടുത്തി. പ്രണബിനെ 1969ല്‍ ചെന്നൈയിലേക്ക് കൊണ്ടു വന്ന് സംസ്ഥാന സ്വയംഭരണ മഹാ സമ്മേളനം നടത്തിയയാളാണ് താനെന്നും അതിനാല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിയായാല്‍ പിന്തുണയ്ക്കാന്‍ മടിക്കില്ലെന്നും കരുണാനിധി പറഞ്ഞു. ഗോപാലപുരത്തെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതോടെ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോൺഗ്രസ് മത്സരിപ്പിക്കാനുള്ള സാധ്യത വര്‍ധിച്ചു. പ്രണബ് മുഖര്‍ജിയോ ഹമീദ്‌ അന്‍സാരിയോ ആകും കോണ്‍ഗ്രസ് രംഗത്ത് കൊണ്ടു വരിക എന്ന കാര്യം ഏറെക്കുറെ ഉറപ്പായി. എന്നാല്‍ ബി. ജെ. പി. ആരെയാകും രംഗത്ത്‌ ഇറക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല. മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍ കലാമിനെ രംഗത്ത്‌ കൊണ്ട് വന്നു എങ്കിലും പ്രതീക്ഷിച്ച അത്ര പിന്തുണ മറ്റു പാര്‍ട്ടികളില്‍ നിന്നും ലഭിച്ചില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഭിഷേക് സിംഗ്വിയെ തൂക്കിക്കൊല്ലണം : അണ്ണാ ഹസാരെ

May 5th, 2012

abhishek-singhvi-video-epathram

മുംബൈ : വിവാദ സി. ഡി. യിലെ നായകനായ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേൿ മനു സിങ്ങ്ഗ്വിയെ കുറ്റക്കാരൻ എന്ന് കണ്ടാൽ തൂക്കിക്കൊല്ലണം എന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. കോൺഗ്രസ് വക്താവായ ഇദ്ദേഹം ഒരു പ്രമുഖ അഭിഭാഷകയുമായി ലൈംഗിക ബന്ധത്തിൽ എർപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം യൂട്യൂബിൽ പ്രസിദ്ധപ്പെടുത്തിയതിനെ തുടർന്ന് പാർലമെന്റിന്റെ നിയമ നീതിന്യായ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്നും കോൺഗ്രസ് വക്താവ് എന്ന പദവിയിൽ നിന്നും രാജി വെച്ചിരുന്നു. പ്രസ്തുത സി. ഡി. വ്യാജമായി നിർമ്മിച്ചതാണെന്ന് സിങ്ങ്ഗ്വി വാദിക്കുന്നു. ഇദ്ദേഹം ഇനിയും പാർലമെന്റ് അംഗത്വം രാജി വെച്ചിട്ടില്ല.

abhishek-singhvi-epathram അഭിഷേൿ സിങ്ങ്ഗ്വി

മഹാരാഷ്ട്രയിൽ കൂടുതൽ ശക്തമായ ലോകായുക്ത നിയമം കൊണ്ടു വരുന്നതിനായി സംസ്ഥാനം സന്ദർശിക്കുന്ന ഹസാരെ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അഭിഷേൿ സിങ്ങ്ഗ്വി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തൂക്കിക്കൊല്ലണം എന്ന് അഭിപ്രായപ്പെട്ടത്. താൻ ആവശ്യപ്പെടുന്നത് പോലെ ശക്തമായ ലോക്പാൽ നിയമം പ്രാബല്യത്തിൽ വന്നാൽ അഴിമതിക്കാർ തടവറയിൽ പോകും എന്ന് ഹസാരെ കൂട്ടിച്ചേർത്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യസഭ: ബിജെപി നേതാവ് അലുവാലിയ തോറ്റു

May 4th, 2012

bjp-epathram

റാഞ്ചി: ജാര്‍ഖണ്ഡില്‍ നിന്ന്‌ രാജ്യസഭ യിലേക്ക്‌ മത്സരിച്ച ബി. ജെ. പി. യുടെ ‍ പ്രതിപക്ഷ ഉപനേതാവായിരുന്ന എസ്‌. എസ്‌. അലുവാലിയ പരാജയപ്പെട്ടു. ഈ പരാജയം ബി. ജെ. പി. ക്ക്‌ കനത്ത തിരിച്ചടിയായി. മൂന്ന്‌ സീറ്റുകളിലേക്ക്‌ നടന്ന മത്സരത്തില്‍ 20 വോട്ട്‌ നേടിയ അലുവാലിയ മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തളളപ്പെട്ടൂ. സംസ്‌ഥാനത്തെ 82 അംഗ നിയമ സഭയില്‍ 68 വോട്ട് പോള്‍ ചെയ്‌തതിൽ കോണ്‍ഗ്രസിന്റെ പ്രദീപ്‌ കുമാര്‍ ബാലമുച്ചു 25 വോട്ടും ജെ. എം. എമ്മിന്റെ സഞ്‌ജീവ്‌ കുമാര്‍ 23 വോട്ടും നേടി ഒന്നും രണ്ടും സ്‌ഥാനത്ത്‌ എത്തി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രൂപയുടെ മൂല്യം നാലു മാസത്തെ താഴ്ന്ന നിലയില്‍
Next »Next Page » എയര്‍ ഇന്ത്യ പിഴ നല്‍കണം :അമേരിക്ക »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine