ന്യൂഡല്‍ഹി:കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനത്തേക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജി പരിഗണിക്കാന്‍ സാദ്ധ്യത. ഇക്കാര്യത്തില്‍ ഡി.എം.കെയുടെ പിന്തുണ തേടി പ്രതിരോധ മന്ത്രി ആന്റണി ഡി.എം.കെ. പ്രസിഡന്റ് കരുണാനിധിയെ ചെന്നൈയില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി.
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനത്തേക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജി പരിഗണിക്കാന്‍ സാദ്ധ്യത. ഇക്കാര്യത്തില്‍ ഡി.എം.കെയുടെ പിന്തുണ തേടി പ്രതിരോധ മന്ത്രി ആന്റണി ഡി.എം.കെ. പ്രസിഡന്റ് കരുണാനിധിയെ ചെന്നൈയില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
ദില്ലി: അടുത്ത രാഷ്ട്രപതി ആരാകണമെന്ന് ആര്‍. ജെ. ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ അഭിപ്രായത്തില്‍ വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരി. എന്നാല്‍ മുന്‍ പ്രസിഡന്റ് എ. പി. ജെ അബ്ദുല്‍കലാമിന്റെ പേരാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത്. കൂടാതെ പ്രതിരോധ മന്ത്രി എ. കെ. ആന്റണി, സാം പെട്രോട എന്നീ പേരുകളും ഉയര്‍ന്നു വരുന്നുണ്ട്. ലാലു പ്രസാദ് യാദവിന്റെ അഭിപ്രായത്തില്‍ ഹമിദ് അന്‍സാരിയാണ് കലാമിനേക്കാളും ഈ പദവിക്ക് യോഗ്യന്‍. എന്നാല്‍ ലാലുവിന്റെ നിര്‍ദ്ദേശത്തിനോട് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ വിവിധ രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കാറുള്ളത്. അന്‍സാരിക്കുവേണ്ടി ലാലു രംഗത്തിറങ്ങിയെന്നു മാത്രം. ആര്. ജെ. ഡി നേതാവിന്റെ അഭിപ്രായം വ്യക്തിപരമാണ്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയോടെ അബ്ദുല്‍കലാമിനെ സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവെയ്ക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഇടതു പക്ഷ കക്ഷികള്‍ക്കും സ്വീകാര്യനായ വ്യക്തിയാണ് കലാം. രാഷ്ട്രീയക്കാരനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനേക്കാള്‍ നിഷ്പക്ഷ സ്വഭാവമുള്ള ഒരാളെ മുന്നോട്ടു വെയ്ക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്നത്. കൂടാതെ യു. പി. എയിലെ പ്രമുഖ ഘടകകക്ഷിയായ എന്‍. സി. പിയും കലാം പ്രസിഡന്റ് ആകണമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അതോടെ കൂടുതല്‍ സ്വീകാര്യന്‍ അബ്ദുല്‍ കലാം തന്നെയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ലാലുവല്ലാതെ മറ്റാരും ഹമീദ് അന്‍സാരിക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നിട്ടില്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ജാദവ്‌പുര്‍ സര്‍വകലാശാലയിലെ രസതന്ത്ര പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അദ്ദേഹത്തിന്റെ അയല്‍വാസിയെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ പിന്നീട് അലിപുരിലെ കോടതി ജാമ്യത്തില്‍ വിട്ടു.
ദിനേഷ് ത്രിവേദിയെ കേന്ദ്ര റെയില്‍വേ മന്ത്രിപദത്തില്‍ നിന്ന് പുറത്താക്കി മുകുള്‍ റോയിയെ തല്‍സ്‌ഥാനത്തു നിയോഗിച്ച മമതയുടെ നടപടിയാണു കാര്‍ട്ടൂണിന് ആധാരം.
ഇവര്‍ക്കെതിരേ സൈബര്‍ കുറ്റകൃത്യം, അപകീര്‍ത്തിപ്പെടുത്തല്‍, സ്‌ത്രീകള്‍ക്കു നേരേ അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതു കൂടാതെ ഇ മെയിലായി കാര്‍ട്ടൂണ്‍ പലര്‍ക്കും അയച്ചു കൊടുത്തതായും പോലീസ് പറഞ്ഞു.
പ്രൊഫസറെ അറസ്‌റ്റ് ചെയ്‌തതിനെ പ്രതിപക്ഷമായ സി. പി. എം. നിശിതമായി വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യ ത്തിന്മേലുള്ള കടന്നു കയറ്റമാണ് ഇതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ആരോപിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, വിവാദം, സ്ത്രീ
ലഖ്നൌ : ഉത്തർ പ്രദേശിലെ സർക്കാർ കോളജുകളിൽ പെൺകുട്ടികൾക്ക് സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം ലഭ്യമാക്കും എന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ വ്യവസായ സംരംഭകർക്ക് വേണ്ട സൌകര്യങ്ങൾ എർപ്പെടുത്തി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതി ഇട്ടിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ വിവര സാങ്കേതിക പാർക്കുകൾ തുടങ്ങും. സമാജ് വാദി പാർട്ടി ഇംഗ്ലീഷ് പഠനത്തിനും കമ്പ്യൂട്ടറിനും എതിരാണ് എന്ന ധാരണ ശരിയല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി കുട്ടികളുടെ ഭാവി ശോഭനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സർക്കാർ അവർക്ക് ലാപ്ടോപ്പുകളും ടാബ്ളറ്റുകളും നൽകും എന്നും അറിയിച്ചു.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുട്ടികള്‍, വിദ്യാഭ്യാസം, സ്ത്രീ
ന്യൂഡൽഹി: ബംഗ്ലാവ് നിർമ്മിക്കുന്നതിനു വേണ്ടി മാനദണ്ഡങ്ങൾ മറികടന്ന് സൈനിക ഭൂമിയിൽ നിർമ്മാണം നടത്തുന്നു എന്ന് പ്രസിഡന്റ് പ്രതിഭാ പാട്ടീലിനെതിരെ ആരോപണം. 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സർക്കാർ ബംഗ്ലാവിനോ സർക്കാർ വാടകയ്ക്ക് എടുക്കുന്നതാണെങ്കിൽ 2000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിനോ ആണ് നിയമപരമായി അധികാരമുള്ളത് എന്നിരിക്കെ പൂനെയിലെ ഖഡ്‌കി കന്റോണ്‍മെന്റില്‍ ബംഗ്ലാവ് നിര്‍മ്മിക്കുന്നതിനായി 2,61,00 ചതുരശ്ര അടി സ്‌ഥലം അനുവദിച്ചതാണ് വിവാദമായിരിക്കുന്നത് .അതുകൂടാതെ സർക്കാർ ഭൂമിയിൽ ബംഗ്ലാവ് വയ്ക്കാൻ നിയമവുമില്ല. ആരോപണമുന്നയിച്ചവർ വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍