രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ വിദേശയാത്രകള്‍ക്ക് ചെലവിട്ടത് 205 കോടി

March 26th, 2012

President_Pratil-epathram

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിദേശ യാത്രകള്‍ക്ക്  ഇന്ത്യന്‍ ഖജനാവില്‍ നിന്നും ചിലവിട്ടത് 205 കോടി രൂപ. ഇതുവരെ ഉള്ള കണക്കുകള്‍ പ്രകാരം ഏറ്റവും അധികം തുക ചിലവിട്ട ഇന്ത്യന്‍ രാഷ്ട്രപതിയെന്ന റിക്കോര്‍ഡ് ഇതോടെ പ്രതിഭാ പാട്ടീലിനു സ്വന്തം. 12 വിദേശ യാത്രകളിലായി നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളാണ് രാഷ്ട്രപതിയായി ചുമതലയേറ്റതിനു ശേഷം ഇതുവരെ  ഇവര്‍ സന്ദര്‍ശിച്ചത്. എയര്‍ ഇന്ത്യ വിമാനം ചാര്‍ട്ടര്‍ ചെയ്ത വകയില്‍ 169 കോടി രൂപയും,താമസം, ഭക്ഷണം, ദിനബത്ത മറ്റു ചെലവുകള്‍ എന്നിവ 36 കോടി രൂപയും ചെലവായിട്ടുണ്ട്.ഇതോടെ ചിലവിന്റെ കാര്യത്തില്‍ രാജ്യത്തെ ആദ്യ വനിതാ പ്രസിഡണ്ടായ പ്രതിഭാ പാട്ടീല്‍ തന്റെ മുന്‍‌ഗാമികളെ പിന്‍‌തള്ളിയിരിക്കുകയാണ്.  തന്റെ യാത്രകളില്‍ മിക്കതിലും കുടുംബത്തേയും ഒപ്പം കൂട്ടറുണ്ട്. വിവരാവകാശ നിമപ്രകാരം പുറത്തുവന്ന രേഖകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോക്പാല്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഭരണമൊഴിയുക: ഹസാരെ

March 26th, 2012

ANNA_Hazare-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഭരണമൊഴിയുക, കേന്ദ്ര സര്‍ക്കാറിന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്. സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന മുന്നറിയിപ്പോടെ ഹസാരെ വീണ്ടും തുടങ്ങിയ ഉപവാസ സമരത്തിനിടെ യാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പറഞ്ഞത്‌.   ലോക്പാല്‍ ബില്‍ കൊണ്ടുവരുകയോ 2014ല്‍ ഭരണം വിടുകയോ ചെയ്യണമെന്ന് അഴിമതിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന്‍െറ ഉദ്ദേശ്യ ശുദ്ധി വ്യക്തമല്ലെന്നും അതുകൊണ്ടാണ് ലോക്പാല്‍ ബില്‍ കൊണ്ടുവരാത്തതെന്നും അദ്ദേഹം പറഞ്ഞു.  മധ്യപ്രദേശില്‍ കൊല്ലപ്പെട്ട ഐ. പി. എസ് ഓഫിസര്‍ നരേന്ദ്ര കുമാര്‍ യാദവിന് നീതി ലഭ്യമാക്കണമെന്നും അഴിമതിക്കെതിരെ പൊരുതുന്നവരെ സംരക്ഷിക്കാന്‍ ശക്തമായ നിയമം വേണമെന്നുമാണ് ഉപവാസ സമരത്തിന്റെ മറ്റൊരു ആവശ്യം. ഇത്തരത്തില്‍ കൊല്ലപെട്ട ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി സോളില്‍

March 25th, 2012

Manmohan-Singh-epathram

സോള്‍: മാര്‍ച്ച് 26, 27 തീയതികളില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കുന്നത് ഉള്‍പ്പെടെ നാലു ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെത്തി. ദ. കൊറിയന്‍ പ്രസിഡന്‍റ് ലീ മ്യുങ് ബാകുമായി പ്രധാനമന്ത്രി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. കൊറിയയുമായി ഇന്ത്യയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളായിരിക്കും മന്‍മോഹന്‍-ലീ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവരുക. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഉള്‍പ്പെടെ 57 ലോക നേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. പാക് ആണവ സുരക്ഷയെ പറ്റി പ്രധാനമന്ത്രി ആണവസുരക്ഷാ ഉച്ചകോടി ഇന്ത്യയുടെ ആശങ്ക അറിയിക്കും.  ആണവ ഭീകരത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുകുള്‍ റോയ്‌ റെയില്‍വേ മന്ത്രി

March 20th, 2012

MukulRoy-epathram

ന്യുഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഷിപ്പിംഗ് സഹമന്ത്രി കൂടിയാണ് മുകുള്‍ റോയ്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, യു. പി. എ അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി പങ്കെടുത്തില്ല.

റെയില്‍വേ ബജറ്റില്‍ യാത്രാനിരക്കുകളില്‍ വര്‍ധന വരുത്തിയതിനെ ചൊല്ലി മമതയുടെ അതൃപ്തിക്കിടയായതാണ് ദിനേഷ് ത്രിവേദിക്ക് മന്ത്രി സ്ഥാനം തെറിക്കാന്‍ ഇടയായത്. ത്രിവേദിയുടെ ബജറ്റ് നിര്‍ദ്ദേശം മുകുള്‍ റോയ് പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാരനു മേല്‍ അമിത ഭാരമേല്‍പ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് മമത വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വേ ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ ഇനി മുകുള്‍ റോയ് ആയിരിക്കും മറുപടി നല്‍കുക.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുലായം യു.പി.എ സഖ്യത്തിലേക്ക്

March 18th, 2012

mulayam_singh_yadav-epathram

ലക്‌നൗ: ഡല്‍ഹിയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി  യു. പി. എ സര്‍ക്കാരില്‍ ചേരാന്‍ സാധ്യത വര്‍ദ്ധിച്ചു. സര്‍ക്കാരില്‍ ചേരുന്നകാര്യം പാര്‍ട്ടി നേതാവ് മുലായം സിംഗ് തീരുമാനിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.  സമാജ്‌വാദി പാര്‍ട്ടിക്ക് യു. പി. എയില്‍ ചേരാന്‍ കഴിയുമെന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ അഭിപ്രായപ്പെട്ടിരുന്നു അതിനു മറുപടി പറയുകയായിരുന്നു അഖിലേഷ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മമത അന്ത്യശാസനം നല്‍കി ദിനേഷ് ത്രിവേദി രാജിവെച്ചു
Next »Next Page » കൂടംകുളത്ത് നിരോധാജ്ഞ »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine