ചെന്നൈ : കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും തമിഴ് നാടിന് തന്നെ നൽകണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആവശ്യം പ്രധാനമന്ത്രി ഗൌരവമായി പരിശോധിച്ചു വരികയാണ് എന്ന് പ്രധാന മന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി വി. നാരായണ സ്വാമി അറിയിച്ചു. തമിഴ് നാടിന്റെ വൈദ്യുതി കമ്മി കേന്ദ്രം അംഗീകരിക്കുന്നുണ്ട് എന്നും മന്ത്രി അറിയിച്ചു.
അടുത്ത മാസം പ്രവർത്തനം ആരംഭിക്കുന്ന ആദ്യ നിലയവും രണ്ടു മാസത്തിനുള്ളിൽ പ്രവർത്തന നിരതമാവുന്ന രണ്ടാമത്തെ നിലയവും ചേർന്ന് 1000 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ഇതിൽ 925 മെഗാവാട്ട് വൈദ്യുതി ഇപ്പോഴത്തെ കണക്ക് പ്രകാരം തമിഴ്നാടിന് ലഭിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആണവം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം