കശാപ്പിനായി കന്നു കാലികളെ വിൽക്കുന്നത് നിരോധിച്ചു

May 27th, 2017

identification-number-tag-for-cow-ePathram
ന്യൂഡല്‍ഹി : കശാപ്പിനായി കന്നു കാലികളെ വിൽക്കു ന്നത് രാജ്യ വ്യാപകമായി കേന്ദ്ര സർക്കാർ നിരോധിച്ചു. മൃഗ ങ്ങള്‍ക്ക് എതിരെ യുള്ള ക്രൂരത തടയല്‍ നിയമം എന്ന പേരി ലാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറ ക്കിയത്. കാള, പശു, പോത്ത്, എരുമ, ഒട്ടകം എന്നിവ നിരോധിത പട്ടിക യില്‍പ്പെടുന്നു.

സംസ്ഥാന ത്തിന് പുറത്ത് കന്നു കാലികളെ വില്‍പ്പന നടത്തുന്നതും നിരോധി ച്ചിട്ടുണ്ട്. മൃഗ ങ്ങള്‍ ക്ക് എതിരായ ക്രൂരതകള്‍ തടയുന്ന 1960 ലെ നിയമ ത്തിലെ പ്രത്യേക വകുപ്പില്‍ കന്നു കാലികളെ കാര്‍ഷിക ആവശ്യ ങ്ങള്‍ക്ക് മാത്രമെ ഉപയോഗി ക്കാന്‍ പാടുള്ളു.

കന്നു കാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നൽകാതെ ഇവയെ വില്‍പ്പനക്കു പോലും എത്തിക്കരുത് എന്നും കാലികളെ വാങ്ങുന്ന യാള്‍ കൃഷി ക്കാര നാണ് എന്ന് ഉറപ്പ് വരുത്തണം എന്നും സര്‍ക്കാര്‍ വിജ്ഞാ പന ത്തിൽ വ്യക്ത മാക്കുന്നു. ഏതെങ്കിലും മതാചാര ചടങ്ങു കളുടെ ഭാഗ മായി കാലി കളെ ബലി കൊടു ക്കുന്നതും നിരോധി ച്ചിട്ടുണ്ട്. നിയമ ത്തിലെ വ്യവസ്ഥ കള്‍ നടപ്പി ലാക്കി യാല്‍ കന്നു കാലികളെ കര്‍ഷ കര്‍ക്ക് മാത്രമേ വാങ്ങു വാനും കൈ മാറുവാനും സാധിക്കൂ.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തെരെഞ്ഞെടുപ്പ് പരാജയം : അജയ് മാക്കന്‍ രാജിവെച്ചു

April 26th, 2017

ajay maken

ന്യൂഡല്‍ഹി : നഗരസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ അജയ് മാക്കന്‍ രാജിവെച്ചു.അടുത്ത ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ ആകെയുള്ള 270 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 183 സ്ഥലത്തും ബി.ജെ.പി വിജയം നേടി. നഗരസഭ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് തിരിച്ചു വന്നെങ്കിലും ഇതിലും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായി അജയ് മാക്കന്‍ പറഞ്ഞു. ആം ആദ്മിക്ക് ശേഷം മൂന്നാം സ്ഥാനം നേടാനേ കോണ്‍ഗ്രസ്സിനു കഴിഞ്ഞുള്ളൂ. ഡല്‍ഹിയില്‍ തെരെഞ്ഞെടുപ്പ് നടന്ന 3 നഗരസഭകളിലും ബിജെപി ഹാട്രിക്ക് വിജയം നേടി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജ​യ​ല​ളി​ത നി​ര​പ​രാ​ധി :​ ത​മി​ഴ് ​​നാ​ട്​ സ​ർ​ക്കാ​ർ

March 21st, 2017

Jayalalitha-epathram
ചെ​ന്നൈ : അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന ​കേസ്സി​ൽ ത​മി​ഴ് ​​നാ​ട് ​മുൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യെ കു​റ്റ​വാ​ളി​യാ​യി കോ​ട​തി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല എ​ന്നും മ​ര​ണ​ത്തോ​ടെ അ​വ​ർ നി​ര​പ​രാ​ധി​ ആ​ണെ​ന്നും സം​സ്​​ഥാ​ന സ​ർ​ക്കാ​ർ മ​ദ്രാ​സ്​ ഹൈ​ക്കോ ​ട​തി ​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബി.ജെ.പി ഭീഷണി കണക്കാക്കില്ലെന്ന് പിണറായി വിജയന്‍

March 20th, 2017

pinarayi-vijayan-ePathram

ഹൈദരാബാദ് : തനിക്കെതിരെ ഉയര്‍ന്നുവരുന്ന ബി.ജെ.പി ഭീഷണി കണക്കാക്കില്ലെന്ന് പിണറായി വിജയന്‍. തെലുങ്കാന സി.പി.എം കമ്മിറ്റി രൂപീകരിച്ച പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവ കവി ഗദ്ദറും വേദിയിലുണ്ടായിരുന്നു.

വര്‍ഗീയത പ്രചരിപ്പിച്ചാണ് ബിജെപി യു.പിയില്‍ വോട്ട് നേടിയതെന്നും ഇതിനെതിരെ നമ്മള്‍ ഒന്നായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെറുപ്പിന്റെ പ്രതീകമാണെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. യു.പി യില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങളില്‍ അരോപണവിധേയനാണ് യോഗിയെന്നും അദ്ദേഹം പറഞ്ഞു

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടു : മണിശങ്കര്‍ അയ്യര്‍

March 16th, 2017

mani sankar

ന്യൂഡല്‍ഹി : ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടതാണ് നിയമസഭാ തെരെഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നും നേതൃത്വം മാറണമെന്നും മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. ഗോവയില്‍ മനോഹര്‍ പരീക്കര്‍ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് അയ്യരുടെ പ്രതികരണം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യുവാക്കള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതി സ്ഥാനങ്ങളിലും ഉണ്ടാകണം. യു.പിയിലും ഉത്തരാഖണ്ഡിലും കനത്ത പരാജയം ഏറ്റുവാങ്ങിയതിന് കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മണിപ്പൂർ മുഖ്യമന്ത്രി യായി ബി​രേ​ൻ സിംഗ് സ​ത്യ ​പ്ര​തി​ജ്​​ഞ ചെയ്​തു
Next »Next Page » ബി.ജെ.പി ഭീഷണി കണക്കാക്കില്ലെന്ന് പിണറായി വിജയന്‍ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine