ന്യൂഡല്‍ഹി : രാഷ്ട്രപതി തെരെഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. എന്‍ ഡി എ യുടെ സ്ഥാനാര്‍ഥിയായ മുന്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ രാംനാഥ് കോവിന്ദും യു പി എ സ്ഥാനാര്‍ഥിയും മുന്‍ ലോക്സഭാ സ്പീക്കറുമായ മീരാകുമാറുമാണ് മല്‍സര രംഗത്ത്.
തെരെഞ്ഞെടുക്കപ്പെട്ട എം പിമാരും എം എല്‍ എമാരും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്ന വേളയിലാണ് പുതിയ രാഷ്ട്രപതിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് ഇന്ന് നടക്കുന്നത്.