ബാംഗ്ളൂര്‍ : ഡോക്ടര്‍ യു. ആര്‍. അനന്ത മൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ളാദിച്ച് പ്രകടനം നടത്തിയ ബി. ജെ. പി. പ്രവര്‍ത്തകര്‍ക്ക് എതിരെ കര്‍ണാടക പോലീസ് കേസ് എടുത്തു. കലാപം, പൊതുശല്യം, നിയമാനുസൃത മല്ലാതെ സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തി യിട്ടുള്ളത്.
നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാന മന്ത്രിയായി അധികാരത്തിൽ എത്തിയാൽ താൻ ഇന്ത്യ വിടും എന്നുള്ള അനന്ത മൂര്‍ത്തിയുടെ പ്രസ്താവന ഹിന്ദു സംഘടന കളെ പ്രകോപിപ്പി ച്ചിരുന്നു. ഇവർ അനന്ത മൂര്‍ത്തിക്ക് എതിരെ ഭീഷണി ഉയർത്തിയിരുന്നു.
എന്നാൽ പെട്ടെന്ന് ഒരു നിമിഷത്തിൽ വികാരാധീനനായി താൻ അങ്ങനെ പറഞ്ഞതാണെന്നും തനിക്ക് ജീവിക്കാൻ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല എന്നും പിന്നീട് അനന്തമൂർത്തി വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച്ച അനന്ത മൂര്‍ത്തിയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ യാണ് ബി. ജെ. പി., ഹിന്ദു ജാഗരണ വേദിക് പ്രവര്‍ത്തകര്‍ ചിക്മഗളൂര്‍, മംഗലാപുരം എന്നിവിട ങ്ങളില്‍ പ്രകടനങ്ങള്‍ നടത്തിയത്.