വി. എസിന്റെ രാജിക്ക്‌ കേന്ദ്ര കമ്മിറ്റിക്കും യോജിപ്പ്

January 20th, 2012

vs-achuthanandan-epathram

ന്യൂഡല്‍ഹി: വിജിലന്‍സ് അന്വേഷണത്തിന്റെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ രാജിയുടെ കാര്യത്തില്‍ സി. പി. എം. കേന്ദ്ര കമ്മിറ്റിക്ക് യോജിപ്പാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാനത്തെ യു. ഡി. എഫ്. സര്‍ക്കാര്‍ നല്‍കിയ കേസും അതിന്റെ പ്രത്യാഘാതങ്ങളും കൊല്‍ക്കത്തയില്‍ നടക്കുന്ന സി. പി. എം. കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ചര്‍ച്ചാ വിഷയമായില്ല. തന്റെ പേരിലുണ്ടായ വിജിലന്‍സ് അന്വേഷണത്തിന്റെ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് വി. എസ്. കേന്ദ്ര കമ്മിറ്റിക്ക് കത്തു നല്‍കിയിരുന്നു. കേരള സര്‍ക്കാറിന്റെ നടപടി രാഷ്ട്രീയ പ്രേരിത മാണെന്നു തന്നെയാണ്വി. എസ്സിന്റെ വിശദീകരണം സ്വീകരിച്ച കേന്ദ്ര കമ്മറ്റിയുടെ അഭിപ്രായം. എന്നാല്‍ കുറ്റപത്രം നല്‍കിയാല്‍ രാജി വെയ്ക്കുമെന്ന വി. എസ്സിന്റെ പ്രഖ്യാപനത്തോടും കേന്ദ്ര കമ്മിറ്റിക്കും, പൊളിറ്റ് ബ്യൂറോയ്ക്കും എതിര്‍പ്പില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഹുല്‍ പറയട്ടെ ഞാന്‍ സജ്ജീവമാകാം : പ്രിയങ്ക

January 18th, 2012

priyanka-gandhi-epathram

റായ്‌ ബറേലി (ഉത്തര്‍പ്രദേശ്‌): രാഹുല്‍ ഗാന്ധി  ആവശ്യപ്പെടുകയാണെങ്കില്‍ ഏതുതരത്തിലുള്ള സഹായവും ചെയ്യാന്‍ തയാറാണ്‌ എന്ന് പ്രിയങ്ക വധേര. ഉത്തര്‍ പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹോദരന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ ഉറപ്പായും ഇറങ്ങുമെന്നും താന്‍ ഇപ്പോള്‍ റായ്‌ബറേലിയിലും അമേഠിയിലും സജീവമാണെന്നും രാഹുലുമായി സംസാരിച്ചശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

യു. പി. യില്‍ പ്രചാരണത്തിന് പ്രിയങ്കാ വധേരയും

January 16th, 2012
priyanka-vadra-epathram
ലക്‍നൌ: ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍  കോണ്‍‌ഗ്രസ്സിന്റെ പ്രചാരണത്തിനായി പ്രിയങ്കാ വധേരയും രംഗത്ത്. പൊതുവില്‍ രാഷ്ടീയത്തില്‍ നിന്നും അകന്നു നില്‍ക്കുകയാണ് പ്രിയങ്ക. എന്നാല്‍ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ നിലമെച്ചപ്പെടുത്തുവാന്‍ രാഹുല്‍ ഗാന്ധിയെ കൊണ്ട് മാത്രം ആകില്ലെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ചിലര്‍ കണക്കു കൂട്ടുന്നത്. നേരത്തെ രാഹുല്‍ നേതൃത്വം നല്‍കിയ പല സംസ്ഥാന തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെട്ടിരുന്നു.  ഇതാണ് പ്രിയങ്ക വധേരയുടെ രംഗപ്രവേശത്തിനു വഴിവെച്ചത്.   തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ആയിരിക്കും പ്രിയങ്ക വധേരയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. അമേഥിയില്‍ നിന്നും പ്രചാരണ പരിപാടിക്ക് തുടക്കമിടും. സഹോദരനും ലോക്‍സഭാംഗവും എ. ഐ. സി. സി ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണ് അമേഥി. തുടര്‍ന്ന് അമ്മ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലും അവര്‍ പ്രചാരണത്തിനു പോകും. പ്രിയങ്കയുടെ വരവോടെ യു. പി. യില്‍ കോണ്‍ഗ്രസ്സിനു തരംഗം ഉണ്ടാക്കാനാകും എന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രതീക്ഷ. പാര്‍ട്ടിയുടെ പൊതു യോഗങ്ങള്‍ കൂടാതെ ഗൃഹസന്ദര്‍ശനം, കുടുംബയോഗങ്ങള്‍ എന്നിവയിലും പ്രിയങ്ക വധേര പങ്കെടുക്കും. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനവിരിദ്ധ നയങ്ങളുടെ ഏറ്റവും വലിയ ദോഷമനുഭവിക്കുന്ന ദരിദ്ര വിഭാഗങ്ങള്‍ ധാരാളം ഉള്ള യു. പിയില്‍ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലില്‍ ആണ്. പട്ടിണിയും തൊഴിലില്ലയ്മയും കൊണ്ട് പൊറുതിമുട്ടിയ യു. പിയിലെ ജനങ്ങളെ പ്രിയങ്ക വധേരക്ക് എത്രമാത്രം സ്വാധീക്കാനാകും എന്നതിനനുസരിച്ചു കൂടെ ആയിരിക്കും അവിടെ കോണ്‍ഗ്രസ്സിന്റെ ജയ പരാജയം നിശ്ചയിക്കല്‍.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂര്യനമാസ്ക്കാര വിവാദം രൂക്ഷമാകുന്നു

January 12th, 2012

sooryanamaskar-epathram

ഭോപ്പാല്‍ : മധ്യപ്രദേശ്‌ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ സൂര്യനമസ്ക്കാരം എന്ന യോഗാസനം കുട്ടികളെ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഒരു വശത്ത് നഗരത്തിലെ ഖാസി സൂര്യനമസ്ക്കാരം ചെയ്യുന്നതിന് എതിരെ ഫത്വ പുറപ്പെടുവിച്ചപ്പോള്‍ മറുഭാഗത്ത്‌ സര്‍ക്കാര്‍ പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക റിക്കാര്‍ഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

സൂര്യനമസ്ക്കാരം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി ചെയ്യണം എന്നൊന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും വിദ്യാര്‍ത്ഥികളെ വര്‍ഗ്ഗീയമായി വിഭജിക്കുകയാണ് എന്നും കോണ്ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ആരോപിക്കുന്നു.

സൂര്യന് കാവി നിറമോ പച്ച നിറമോ അല്ലെന്നും ആരോഗ്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വ്യായാമ മുറ മാത്രമാണ് സൂര്യനമസ്ക്കാരം എന്നുമാണ് അധികൃതരുടെ പക്ഷം. ഇത് താല്പര്യമില്ലാത്തവര്‍ ചെയ്യണം എന്ന് നിര്‍ബന്ധവുമില്ല.

എന്നാല്‍ സൂര്യനെ നമസ്ക്കരിക്കുന്നത് വിഗ്രഹ ആരാധനയ്ക്ക് തുല്യമാണ് എന്നാണ് ഇതിനെതിരെ ഫത്വ ഇറക്കിയ ഖാസി പറയുന്നത്.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ ആര്‍. എസ്. എസിന്റെ അജന്‍ഡ നടപ്പിലാക്കുകയാണ് എന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ വര്ഷം പാഠ്യ പദ്ധതിയില്‍ ഭഗവദ്‌ ഗീതയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശന വിധേയമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ “ദേവ് പുത്ര” എന്ന മാസിക സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിതരണം ചെയ്തതും ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രി സുഖ്‌റാം കീഴടങ്ങി

January 7th, 2012
sukhram-epathram
ന്യൂഡല്‍ഹി: ടെലിക്കോം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സുഖ്‌റാം കോടതിയില്‍ കീഴടങ്ങി. അസുഖ ബ്‍ാധയെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് സുഖറാം എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതിക്ക് ബോധ്യപ്പെട്ടു. ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും എന്ന് കോടതി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് സുഖ്‌റാം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ആംബുലസില്‍ എത്തിയ സുഖറാമിനെ പ്രത്യേക സി. ബി. ഐ കോടതിയിലെ ജഡ്‌ജി സഞ്ജീവ് ജെയില്‍ കോടതിക്ക് പുറത്ത് വന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  അദ്ദേഹത്തെ പിന്നീട് തീഹാര്‍ ജയിലിലേക്ക് അയച്ചു. സുഖ്‌റാമിനാവശ്യമായ ചികിത്സാസൌകര്യം ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
1993-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നരസിംഹറാവു മന്ത്രിസഭയില്‍ ടെലിക്കോം മന്ത്രിയായിരിക്കെ ഒരു കരാറുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന കേസിലാണ് കഴിഞ്ഞ നവമ്പറില്‍ സുഖ്‌റാമിനെ കഠിന തടവിനു ശിക്ഷിച്ചത്.  വേണ്ടത്ര യോഗ്യതയില്ലാത്ത ഹരിയാന ടെലികോം ലിമിറ്റഡ് (എച്ച്. ടി. എല്‍) എന്ന കമ്പനിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് കേബിള്‍ വാങ്ങുന്നതിനായി സുഖ്‌റാം കരാര്‍ നല്‍കുകയായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജയലളിതയുടെ അനുയായികള്‍ നക്കീരന്‍ വാരികയുടെ ഓഫീസ്‌ അടിച്ചുതകര്‍ത്തു‍
Next »Next Page » മായാവതിയുടെ പ്രതിമകള്‍ മൂടാന്‍ നിര്‍ദ്ദേശം »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine