ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ പരസ്യം പ്രസിദ്ധീകരിച്ച തമിഴ്‌നാട്ടില്‍ പത്രങ്ങള്‍ കത്തിച്ചു. ഈ പരസ്യം തമിഴ്‌നാടിന്റെ നിലപാടിന് എതിരാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാര്‍ പത്രങ്ങള്‍ കത്തിച്ചത്. കൂടാതെ തേനിയിലും പരിസരങ്ങളിലും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് നിരാഹാര സമരങ്ങളും പ്രതിഷേധ പരിപാടികളും നടന്നു. ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി കടന്നുള്ള ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ നിര്‍ത്തി വെക്കാനും, അതിര്‍ത്തി വരെ മാത്രം അതാത് സര്‍വീസുകള്‍ നടത്താനും ധാരണയായി. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് പോലീസ് വ്യക്തമാക്കി.