ന്യൂഡല്‍ഹി: യു.പി. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തന്ത്രത്തിന്റെ ഭാഗമായി ആര്‍. എല്‍. ഡി. നേതാവ് അജിത്‌സിങ് വ്യോമയാനമന്ത്രിയാകും. കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയാണ് ഈ തീരുമാനം എടുത്തത്. അടുത്തയാഴ്ച്ച തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അജിത്‌സിങ് സോണിയഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസും രാഷ്ട്രീയ ലോക്ദളുമായുള്ള സഖ്യം നിലവില്‍ വന്നതിനു പകരമാണ് ഈ കേന്ദ്രമന്ത്രിസ്ഥാനം. അതോടെ വ്യോമയാനവകുപ്പിന്‍റെ ചുമതലയുള്ള വയലാര്‍ രവിക്ക് മാറേണ്ടി വരും.