താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാര ത്തിന് അപമാനം : ബി. ജെ. പി. നേതാവ്

October 16th, 2017

tajmahal-symbol-of-love-ePathram
ന്യൂഡൽഹി : ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും ഉത്തര്‍ പ്രദേശി ലെ സര്‍ദ്ധന യില്‍ നിന്നുള്ള എം. എൽ. എ. യുമായ സംഗീത് സോം.

താജ് മഹലിനെ ഉത്തര്‍ പ്രദേശ് വിനോദ സഞ്ചാര പത്രിക യില്‍ നിന്നും യു. പി. സര്‍ക്കാര്‍ നീക്കം ചെയ്തി രുന്നു. ഇതിനെ ന്യായീകരിച്ചു കൊണ്ടാണ് സംഗീത് സോം വിവാദ പരാര്‍ശ വുമായി രംഗത്തു വന്നി രിക്കു ന്നത്.

ഉത്തര്‍ പ്രദേശിന്റെ ടൂറിസം ബുക്ക്‌ ലെറ്റില്‍ നിന്നും താജ് മഹലിനെ നീക്കം ചെയ്തത് കുറെ ആളു കളെ വിഷ മിപ്പി ച്ചിട്ടുണ്ട്. എന്നാല്‍ താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യ മാണ് അവ കാശ പ്പെടാനുള്ളത്. അതു നിർമ്മി ച്ച ഷാജഹാൻ ഹിന്ദു ക്കളെ ഉന്മൂലനം ചെയ്യാൻ ആഗ്ര ഹിച്ചയാളും പിതാവിനെ കാരാഗൃഹ ത്തില്‍ അടച്ച യാ ളുമാണ്. ഇത്തര ക്കാർ നമ്മുടെ ഇന്ത്യന്‍ സംസ്‌കാര ത്തിന്റെ ഭാഗം ആണെങ്കില്‍ അത് സങ്കട മാണ്. ഈ ചരിത്രം ഞങ്ങള്‍ തിരുത്തും എന്നും സോം പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തിങ്കളും ചൊവ്വയും അഖിലേന്ത്യാ തല ത്തില്‍ മോട്ടോര്‍ വാഹന പണി മുടക്ക്

October 5th, 2017

vehicle-loan-epathram
ന്യൂഡൽഹി : ചരക്കു സേവന നികുതി യും (ജി.എസ്.ടി.) ഇന്ധന വില വർദ്ധനവും ഗതാഗത മേഖല യില്‍ ഉണ്ടാ ക്കിയ പ്രശ്‌ന ങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യ പ്പെട്ട് ഓൾ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ ഗ്രസ്സ് (എ. ഐ. എം. ടി. സി.) ഒക്ടോബര്‍ 9, 10 തിയ്യതി കളില്‍ അഖി ലേന്ത്യാ തല ത്തില്‍ മോട്ടോര്‍ വാഹന പണി മുടക്കിന്ന് ആഹ്വാനം ചെയ്തു.

എ. ഐ. എം. ടി. സി. ക്കു കീഴിൽ 93 ലക്ഷം ട്രക്കു കളും 50 ലക്ഷം ബസ്സുകളും ഉണ്ടെന്ന് സംഘടനാ നേതാ ക്കള്‍ അവ കാശ പ്പെട്ടു. ഓൾ ഇന്ത്യാ ട്രാന്‍ സ്പോര്‍ ട്ടേഴ്സ് വെല്‍ ഫെയർ അസോസ്സിയേഷനും സമരത്തെ പിന്തു ണക്കു ന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സി​ലി​ണ്ട​റി​ന് 49 രൂ​പ വര്‍ദ്ധന

October 1st, 2017

lpg-gas-cylinder-epathram
ന്യൂഡൽഹി : ഗാർഹിക ആവശ്യ ത്തിനുള്ള പാചക വാതക സിലിണ്ടർ ഒന്നിന് 49 രൂപ വർദ്ധിപ്പിച്ചു. വീടു കളിൽ ഉപയോഗി ക്കുന്ന 14.5 കിലോ ഗ്യാസ് സിലിണ്ട റിന് ഇന്നു മുതൽ 646 രൂപ 50 പൈസ യാണ് പുതുക്കിയ വില. 597. 50 രൂപ യിൽ നിന്നാണ് വില ഉയർന്നത്.

ഗാർഹികേതര സിലിണ്ട റിന്‍റെ വിലയിലും വൻ വർദ്ധ നവ് ഉണ്ടായി. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ട റിന് 76 രൂപ കൂടി. 1160 രൂപ 50 പൈസ യാണ് പുതിയ വില.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ

September 27th, 2017

Yashwant-Sinha-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ പ്രാബല്യത്തില്‍ കൊണ്ടു വന്ന നോട്ട്​ നിരോധനവും ചരക്കു സേവന നികുതിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യെ താറുമാറാക്കി എന്ന് ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ.

ഇന്ത്യൻ സമ്പദ്​ വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുണ്ട്​. ധന കാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലി താറുമാറാക്കി യ സമ്പദ് ​വ്യവസ്ഥ യെ കുറിച്ച്​ താൻ ഇപ്പോഴെങ്കിലും പറഞ്ഞില്ലാ എങ്കിൽ അത്​ രാജ്യത്തോടുള്ള കടമ നിറ വേറ്റു ന്നതിൽ പരാജയം ആയിരിക്കും. ബി. ജെ. പി. യിലെ ഭൂരി പക്ഷം വ്യക്തി കളുടെയും അഭിപ്രായ മാണ്​ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച്​​ താൻ പറയുന്നത്. പാർട്ടി യെ ഭയന്ന് പലരും തുറന്നു പറയുന്നില്ല എന്നും ഒരു ദേശീയ മാധ്യമ ത്തില്‍ എഴുതിയ ലേഖന ത്തില്‍ അദ്ദേഹം വ്യക്ത മാക്കി.

ലഘൂകരി ക്കുവാന്‍ കഴിയാത്ത ദുരന്ത മായി രുന്നു നോട്ട്​ നിരോ ധനം. ജി. എസ്. ടി. ആവട്ടെ തെറ്റായി വിഭാവനം ചെയ്ത് മോശ മായി നടപ്പാക്കി. ഇതിലൂടെ നിരവധി ചെറു കിട സംരംഭ ങ്ങള്‍ തക ര്‍ന്നു. ദശ ലക്ഷ ങ്ങൾക്ക്​ തൊഴിൽ നഷ്​ടപ്പെട്ടു.

ആഗോള വിപണി യില്‍ എണ്ണ വില താഴ്ന്നിട്ടും ധന സമാ ഹരണ ത്തിലൂടെ സാമ്പത്തിക ഘടന യെ പുനരു ജ്ജീവി പ്പിക്കുന്ന തില്‍ അരുൺ ജെയ്റ്റ്​ലി പരാജയ പ്പെട്ടു എന്നും യശ്വന്ത് സിന്‍ഹ കുറ്റ പ്പെടുത്തി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ മെഡിക്കൽ ഫീസ് തർക്കം ഹൈക്കോടതി തീരു മാനി ക്കട്ടെ എന്ന് സുപ്രീം കോടതി

July 31st, 2017

supremecourt-epathram
ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ – ഡന്റല്‍ ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരും വരെ അലോട്ട്മെന്റ് പാടില്ല എന്ന് സുപ്രീം കോടതി ഉത്തരവ്.

ആഗസ്റ്റ് 7 ന് ഹര്‍ജി കളില്‍ വാദം കേട്ട് ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കണം. എം. ബി. ബി. എസ്. സീറ്റിന് അഞ്ചു ലക്ഷവും എന്‍. ആര്‍. ഐ. സീറ്റിന് ഇരുപത് ലക്ഷം രൂപ യുമാണ് സംസ്ഥാന സര്‍ക്കാര്‍ ഫീസ്  തീരു മാനിച്ചത്.

ഫീസ് ഘടന പുതുക്കി നിശ്ചയിച്ച സര്‍ ക്കാര്‍ തീരു മാന ത്തിന്ന് എതിരെ യുള്ള മാനേജ് മെന്റിന്റെ ഹര്‍ജിയി ലാണ് ഹൈക്കോടതി വിധി പറയുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ചു
Next » — Next Page » കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine