
ന്യൂഡല്‍ഹി : പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് 6 മാസത്തെ നിര്‍ബ്ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല എന്നും ഇത് നിബന്ധനകള്‍ക്ക് വിധേയം എന്നും സുപ്രീം കോടതി.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യ ബന്ധം തുടര്‍ന്നു മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത വിധം തകര്‍ച്ചയില്‍ എത്തിയാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താം എന്നും സുപ്രീം കോടതി. ജീവനാംശം ഉള്‍പ്പെടെയുള്ള മറ്റ് വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിച്ചു.
സുപ്രീം കോടതിയുടെ വിവേചന അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.






ന്യൂഡൽഹി: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന പേരിൽ രാജ്യത്ത് ആറു യൂട്യൂബ് ചാനലുകൾക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി. നേഷന്‍ ടി. വി., സംവാദ് ടി. വി., സരോകർ ഭാരത്, നേഷൻ 24, സ്വർണ്ണിം ഭാരത്, സംവാദ് സമാചാര്‍ എന്നീ ചാനലുകൾക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുകൾ, സുപ്രീം കോടതി – പാർലമെന്‍റ് നടപടികൾ, സർക്കാറിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഇവർ വളച്ചൊടിച്ചു എന്നാണ് കേന്ദ്ര 
























