വോട്ടു ചെയ്യാന്‍ ആധാര്‍ : നിയമ ഭേദഗതി ബില്‍ രാജ്യ സഭ അംഗീകരിച്ചു

December 23rd, 2021

election-ink-mark-ePathram
ന്യൂഡൽഹി : വോട്ടർ പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പസ്സാക്കി. വ്യാജ വോട്ടു തടയുവാന്‍ ഇതു വഴി സാധിക്കും എന്നാണ് വിലയിരുത്തല്‍. ആധാര്‍ കാര്‍ഡുമായി വോട്ടർ പട്ടിക ലിങ്ക് ചെയ്യുവാന്‍ കേന്ദ്ര മന്ത്രി സഭ നേരത്തേ തീരുമാനിച്ചിരുന്നു.

വോട്ടര്‍ പട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ 4 തവണ അവസരം നൽകുന്നത് ഉൾപ്പെടെ ജന പ്രാതി നിധ്യ നിയമത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിച്ച ഏതാനും ഭേദഗതികൾ കൂടി അംഗീകരിച്ചിട്ടുണ്ട്.

ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നിങ്ങനെ കട്ട് ഓഫ് തീയ്യതികള്‍ വോട്ടർ പട്ടികയിൽ പേര്‍ ചേര്‍ക്കുന്നതിന്ന് അനുവദിക്കും.

സർവ്വീസ് വോട്ട് ചെയ്യുവാനുള്ള സൗകര്യത്തിന് നിലവിലുള്ള ആൺ – പെൺ വേർതിരിവ് ഒഴിവാക്കും. പകരം പങ്കാളി എന്ന പദം ഉപയോഗിക്കും. സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ഉള്ള ആളുടെ ഭാര്യക്കും സർവ്വീസ് വോട്ട് ചെയ്യുവാന്‍ നിലവിൽ അനുമതിയുണ്ട്. എന്നാല്‍ ഈ അവകാശം ഉള്ള സ്ത്രീയുടെ ഭര്‍ത്താവിന് സര്‍വ്വീസ് വോട്ട് ചെയ്യാന്‍ നിലവില്‍ അനുമതി ഇല്ല.

പങ്കാളി എന്നു ചേര്‍ക്കുന്നതോടെ ഭാര്യാ – ഭര്‍ത്താവ് വേര്‍ തിരിവ് ഇല്ലാതെ സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി

October 8th, 2021

air-india-for-sale-central-government-stopped-privatisation-ePathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയര്‍ ഇന്ത്യ ഇനി ടാറ്റ കമ്പനിക്കു സ്വന്തം. പതിനെട്ടായിരം കോടി രൂപക്ക് ടാറ്റാ സണ്‍സ്, തങ്ങളുടെ ഉപ സ്ഥാപന മായ ടാലാസ് (talace) എന്ന കമ്പനിയുടെ പേരിലാണ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്.

എയര്‍ ഇന്ത്യ കൂടാതെ ബജറ്റ് എയര്‍ ലൈനായ എയര്‍ ഇന്ത്യ എക്സ് പ്രസ്സ്, ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെ അമ്പത് ശതമാനം ഓഹരികളും ടാറ്റ സണ്‍സ് സ്വന്തമാക്കി.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. വിവിധ കമ്പനികള്‍ എയര്‍ ഇന്ത്യ സ്വന്തം ആക്കുവാന്‍ മുന്നോട്ടു വന്നിരുന്നു. അവസാനം ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായി. അതു കൊണ്ടു തന്നെ ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി സ്‌പൈസ് ജെറ്റ് മാത്രമായി.

15,100 കോടി രൂപ ആയിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എയര്‍ ഇന്ത്യാ കമ്പനിയുടെ തുടക്കം ടാറ്റ യില്‍ നിന്നു തന്നെ ആയിരുന്നു. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർ ലൈൻസ് ആണ് 1946ൽ എയർഇന്ത്യ ആയത്.

പിന്നീട് 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖലാ സ്ഥാപനം ആക്കുകയായിരുന്നു. ഇപ്പോള്‍ 68 വര്‍ഷ ങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ കമ്പനിയിലേക്ക്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍

September 16th, 2021

logo-social-media-sites-ePathram
ന്യൂഡല്‍ഹി : കൊവിഡിനെ കുറിച്ച് സോഷ്യല്‍ മീഡിയ കളില്‍ വ്യാജ പ്രചാരണം നടത്തിയ രാജ്യങ്ങളില്‍ മുന്നില്‍ നിക്കുന്നത് ഇന്ത്യ എന്ന് പഠന റിപ്പോര്‍ട്ട്.

138 രാജ്യങ്ങളില്‍ പ്രചരിക്കുന്ന 9657 തെറ്റായ വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് ഐ. എഫ്. എല്‍. എ. (ഇന്‍റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസ്സിയേഷന്‍സ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആണിത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യയില്‍ 18.07 % തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്തു. ഇതില്‍ ഒന്നാം സ്ഥാനം ഫേയ്സ് ബുക്കിനു തന്നെ. 66.87 ശതമാനം. ഇന്ത്യക്കു തൊട്ടു പിന്നില്‍ അമേരിക്ക (9.74 %), ബ്രസീല്‍ (8.57 %), സ്‌പെയിന്‍ (8.03 %) എന്നീ രാജ്യങ്ങളും ഉണ്ട്.

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ് എന്നതാണ് നിരക്കു കൂടാന്‍ കാരണം. ഇന്റര്‍നെറ്റ് കൈ കാര്യം ചെയ്യുന്നതിലെ അറിവില്ലായ്മയും തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യാന്‍ കാരണമായി. 94 സംഘടനകള്‍ ചേര്‍ന്നാണ് വിവരങ്ങള്‍ പരിശോധിച്ചത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്

August 11th, 2021

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡല്‍ഹി : എ.ടി.എമ്മുകളില്‍ പണം ഇല്ലാതെ വന്നാല്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തും എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. മാസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ സമയം എ. ടി. എമ്മില്‍ പണം ഇല്ലാതെ വന്നാല്‍ പതിനായിരം രൂപ പിഴ ഈടാക്കും. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ പിഴ ഈടാക്കുന്നത്  പ്രാബല്ല്യത്തില്‍ വരും.

ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം യഥാസമയം ലഭിക്കുവാന്‍ വേണ്ടിയാണ് എ. ടി. എം. സ്ഥാപിച്ചി ട്ടുള്ളത്. എന്നാല്‍ പലപ്പോഴും മെഷ്യനുകളില്‍ പണം നിറക്കുന്ന കാര്യത്തില്‍ ബാങ്കുകളും എ. ടി. എം. ഓപ്പറേറ്റര്‍ മാരും വീഴ്ച വരുത്തുന്നു എന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. എ. ടി. എമ്മു കളില്‍ ആവശ്യമായ പണം ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനായി തങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം എന്നും ആര്‍. ബി. ഐ. ആവശ്യപ്പെട്ടു.

* RBI Press Release

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍

August 9th, 2021

tri-color-national-flag-of-india-ePathram
ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ ഉപയോഗിക്കരുത് എന്ന് കേന്ദ്ര നിര്‍ദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദേശീയ പതാക ആദരിക്കപ്പെടേണ്ടതാണ്. ഇത് രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതി നിധാനം ചെയ്യുന്നു. സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന പതാകകൾ വലിച്ചെറിയരുത്. പതാകയോടുള്ള ആദരവ് നില നിർത്തി വേണം ഇവ ഉപേക്ഷിക്കേണ്ടത് എന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.

ദേശീയ പതാകയോട് അനാദരവ് തടയുവാന്‍ വേണ്ടി യുള്ള (1971 ലെ) നിയമ ത്തിന്റെ രണ്ടാം വകുപ്പ്, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ (2002)പ്രകാരം ദേശീയ പതാക കത്തിക്കുക പതാകയെ അപമാനിക്കുക എന്നിവ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം എന്നുമാണ് മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
Next »Next Page » എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക് »



  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine