തമിഴ്​നാട്ടിൽ പ്ലാസ്​റ്റിക്​ നിരോധിച്ചു

January 3rd, 2019

plastic-banned-in-tamil-nadu-2019-ePathram
ചെന്നൈ : 2019 ജനുവരി ഒന്നു മുതൽ തമിഴ് നാട്ടില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നു. ഒരി ക്കല്‍ ഉപ യോ ഗിച്ചു കളയുന്ന തരം പ്ലാസ്റ്റിക് ഉൽ പന്നങ്ങൾ ക്ക് തമിഴ് നാട് സര്‍ക്കാർ 2018 ജൂണിൽ ഏർ പ്പെടു ത്തിയ നിരോ ധന മാണ് 2019 ജനുവരി ഒന്നു മുതല്‍ പ്രാബല്യ ത്തില്‍ വന്നത്.

ഹോട്ടലുകളിൽ ഭക്ഷണം പൊതിയുന്ന പ്ലാസ്റ്റിക് ഷീറ്റ്, കപ്പുകൾ, ടേബിൾ ഷീറ്റ് തുടങ്ങി ഒറ്റത്തവണ ഉപയോ ഗിച്ച് ഉപേ ക്ഷിക്കുന്ന 14 ഇനം പ്ലാസ്റ്റിക്കു കളാണ് നിരോ ധിച്ചത്.

വ്യാപാര സ്ഥാപന ങ്ങളിലും മറ്റും സ്റ്റോക്കുള്ള ഇത്തരം പ്ലാസ്റ്റിക് ഉൽ പന്ന ങ്ങൾ ജനുവരി 15 ന് മുന്‍പായി അതാതു തദ്ദേശ സ്ഥാപന ങ്ങളെ ഏൽപിക്കണം. എന്നാൽ സർക്കാർ നടപടിക്ക് എതിരെ പ്ലാസ്റ്റിക് ഉൽപാദന കമ്പനി കളും വ്യാപാരി സംഘടന കളും പ്രതി ഷേധ വുമായി രംഗ ത്തു വന്നി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ വൈദ്യുതി മീറ്ററു കൾ സ്മാർട്ട് ആവുന്നു

December 25th, 2018

logo-government-of-india-ePathram
ന്യൂഡൽഹി : 2019 ഏപ്രിൽ മുതൽ സ്മാർട്ട് പ്രീ – പെയ്ഡ് വൈദ്യുത മീറ്ററു കൾ പ്രാബല്ല്യത്തില്‍ വരും എന്ന് കേന്ദ്ര ഊർജ്ജ സഹ മന്ത്രി ആർ. കെ. സിംഗ്.

പ്രീ – പെയ്ഡ് സിം കാർഡി ന്റെ മാതൃക യിൽ ആവശ്യാ നുസരണം റീച്ചാർജ് ചെയ്ത് ഉപ യോഗി ക്കുന്ന രീതി യാണ് അവ ലംബി ക്കുക എന്നും സംസ്ഥാന ങ്ങൾക്ക് ഔദ്യോഗിക നിര്‍ദ്ദേശം ഉടന്‍ നല്‍കും എന്നും മന്ത്രി പറഞ്ഞു.

ബില്ലു കൾ കൃത്യമായി വിതര ണംചെയ്യുന്ന തിലും തുക ഈടാക്കു ന്നതില്‍ സംഭവിക്കുന്ന വീഴ്ച കളും ഒഴിവാ ക്കുവാന്‍ സ്മാർട്ട് പ്രീ – പെയ്ഡ് സംവി ധാനത്തി ലൂടെ സാധിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് കുറയും

December 22nd, 2018

gst=goods-service-tax-council-ePathram
ന്യൂഡൽഹി : നിത്യോപയോഗ സാധന ങ്ങള്‍ അടക്കം നാല്‍പ്പതോളം ഉത്പന്ന ങ്ങളുടെ ചരക്കു – സേവന നികുതി (ജി. എസ്. ടി) യില്‍ കുറവു വരുത്തും എന്ന് ശനിയാഴ്ച ചേര്‍ന്ന ജി. എസ്. ടി. കൗണ്‍സില്‍ യോഗ തീരുമാനം.

18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉൽപ ന്ന ങ്ങളുടെ ജി. എസ്. ടി. നിരക്ക് 12%, 5% എന്നിങ്ങനെ കുറച്ചി ട്ടുണ്ട്. ഏഴ് ഉൽപന്ന ങ്ങളുടെ നികുതി 28 ശതമാനം ആയിരുന്നത് 18 % ആക്കി കുറച്ചിട്ടുണ്ട്.

വാഹന ങ്ങള്‍, സിമന്റ് എന്നിവ യുടെ നികുതി 28 % ആയി തുടരും. തേർഡ് പാർട്ടി ഇൻഷ്വറൻസിന് 12 % ആയി രി ക്കും ജി. എസ്. ടി.

100 രൂപ യിൽ താഴെ യുള്ള സിനിമാ ടിക്കറ്റിന് 12% ജി. എസ്. ടി. യും 100 രൂപ മുകളി ലുള്ള ടിക്കറ്റിന് 18% ജി. എസ്. ടി. യും അട ക്കേണ്ടി വരും.

നിത്യോപയോഗ സാധന ങ്ങള്‍ അടക്കം 99 ശത മാനം സാധന ങ്ങളുടെയും നികുതി നിരക്ക് 18 ശത മാന ത്തിനു താഴെ യാക്കും എന്ന് പ്രധാന മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപി ച്ചിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജി. എസ്. ടി. യിൽ ഇളവ് ഉണ്ടാവും : പ്രധാന മന്ത്രി നരേന്ദ്ര മോഡി

December 20th, 2018

logo-gst-india-one-nation-one-tax-one-market-ePathram
മുംബൈ : ചരക്കു – സേവന നികുതി (ജി. എസ്. ടി) യുടെ ഘടന യില്‍ ഇനിയും നിരവധി ഇള വുകൾ ഉണ്ടാവും എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. നിത്യോപയോഗ സാധന ങ്ങള്‍ അടക്കം 99 ശതമാനം സാധന ങ്ങളുടെയും നികുതി നിരക്ക് 18 ശത മാന ത്തിനു താഴെ യാക്കുക യാണ് ലക്ഷ്യം.

രാജ്യത്ത് എല്ലായിട ങ്ങളിലും നില വിൽ വന്നു കഴിഞ്ഞ ജി. എസ്. ടി. യെ ഒരു സംരംഭക സൗ ഹൃദ നികുതി യായി മാറ്റുവാ നാണ് ഉദ്ദേശി ക്കുന്നത്.

ഏറ്റവും ഉയർന്ന ജി. എസ്. ടി. നിരക്കായ 28 ശത മാനം നികുതി എന്നത് ഏതാനും ആഡംബര വസ്തു ക്കൾക്കു മാത്രമായി ചുരുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആര്‍. ബി. ഐ. ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

December 11th, 2018

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡല്‍ഹി : റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചു. 2019 സെപ്റ്റം ബര്‍ വരെ ഊര്‍ജിത് പട്ടേലി ന്റെ കാലാവധി നില നില്‍ക്കെയാണ് പെട്ടെന്നുള്ള രാജി. വ്യക്തി പരമായ കാരണ ങ്ങളാല്‍ ആണ് രാജി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സ്വയം ഭരണ സ്വാതന്ത്ര്യമുള്ള റിസര്‍വ്വ് ബാങ്കിനെ വരുതി യിൽ കൊണ്ടു വരാൻ ഡയറക്ടര്‍ ബോര്‍ഡില്‍ സംഘ് പരി വാര്‍ പശ്ചാത്തല മുള്ള വരെ ചേര്‍ത്തി രുന്നത് അടക്കം നിരവധി വിഷയ ങ്ങളെ മുൻ നിറുത്തി ആര്‍. ബി. ഐ. യുടെ പരമാധി കാര ത്തിന്‍ മേല്‍ കേന്ദ്ര സര്‍ ക്കാർ ഇട പെടു ന്നതിന്റെ പശ്ചാത്ത ലത്തിൽ നേര ത്തെ തന്നെ ഊര്‍ജിത് പട്ടേല്‍ രാജി വെക്കും എന്നു സൂചന കള്‍ ഉണ്ടാ യി രുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി അദ്ദേഹ വു മായി നേരിട്ട് ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരി ഹരി ക്കുവാന്‍ ശ്രമിച്ച തോടെ രാജി നീണ്ടു പോവുക യായിരുന്നു.

നരേന്ദ്ര മോഡി സർക്കാരിന്റെ നോട്ട് നിരോധനം തന്റെ അറി വോടെ അല്ല നടപ്പാക്കിയത് എന്നുള്ള ഊര്‍ജിത് പട്ടേലി ന്റെ വെളി പ്പെടു ത്തലും ഏറെ ചർച്ചാ വിഷയ മായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി വോട്ട്: നിയമ ഭേദ ഗതി ബിൽ രാജ്യ സഭയി ലേക്ക്
Next »Next Page » ജി. എസ്. ടി. യിൽ ഇളവ് ഉണ്ടാവും : പ്രധാന മന്ത്രി നരേന്ദ്ര മോഡി »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine