കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം : രാഹുല്‍ ഗാന്ധി

August 28th, 2019

rahul-gandhi-epathram

ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ വിഷയ ത്തില്‍ പാകിസ്ഥാന് എതിരെ രൂക്ഷ വിമര്‍ശനം ഉന്ന യിച്ച് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയം അടക്കം പല കാര്യ ങ്ങളി ലും കേന്ദ്ര സര്‍ക്കാരു മായി വിയോജിപ്പ് ഉണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുന്നു. ‘കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണ്. അതിൽ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇട പെടേണ്ടതില്ല’

ജമ്മു കശ്മീരില്‍ സംഘര്‍ഷം ഉണ്ട് എന്നത് ശരി യാണ്. അവിടെ അക്രമ ങ്ങള്‍ നടക്കുന്നത് എല്ലാം പാകിസ്ഥാ ന്റെ പിന്തുണ യോടെ യാണ് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര തീരു മാന ത്തിന്ന് എതിരെ രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു. കശ്മീരിലെ സ്ഥിതിഗതി കൾ വിലയിരുത്തു വാന്‍ രാഹുല്‍ ഗാന്ധി യുടെ നേതൃത്വ ത്തില്‍ പോയി രുന്ന പ്രതി പക്ഷ സംഘ ത്തെയും ശ്രീനഗര്‍ വിമാന ത്താവള ത്തില്‍ തടഞ്ഞിരുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

എ. ടി. എം. ഉപയോഗ ങ്ങള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബ്ബന്ധമാക്കും

August 27th, 2019

banks-plan-to-introduce-6-to-12-hrs-lag-between-two-atm-withdrawals-ePathram
ന്യൂഡല്‍ഹി : എ. ടി. എം. ഇട പാടു കള്‍ക്ക് നിശ്ചിത ഇട വേള നിര്‍ബ്ബന്ധമാ ക്കുന്നത് പരിഗണന യില്‍. ഒരിക്കല്‍ എ. ടി. എം. ഉപ യോഗിച്ചാല്‍ കുറഞ്ഞത് 6 മണിക്കൂര്‍ മുതല്‍ 12 മണി ക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനു വദി ക്കുന്ന തരത്തിലാണ് നിര്‍ദ്ദേശം വന്നിരി ക്കുന്നത്. മാത്രമല്ല ഒരോ ഇടപാടിനും O T P മെസ്സേജ് (വണ്‍ ടൈം പാസ്സ് വേര്‍ഡ്) ഏര്‍പ്പെടുത്തുന്നതും നിര്‍ദ്ദേശം വന്നി ട്ടുണ്ട്.

ഡല്‍ഹിയില്‍ നടന്ന സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി യോഗ ത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത്. മഹാ രാഷ്ട്രയിലും ഡല്‍ഹി യിലു മാണ് ഏറ്റവും കൂടുതല്‍ എ. ടി. എം. തട്ടി പ്പുകള്‍ നടക്കുന്നത് എന്ന് യോഗം വിലയി രുത്തി. അര്‍ദ്ധ രാത്രി മുതല്‍ രാവിലെ 6 മണി വരെ യുള്ള സമയ ങ്ങളിലാണ് തട്ടിപ്പു കള്‍ കൂടുതലും നടക്കുന്നത്.

നിശ്ചിത സമയ ത്തേക്ക് ഇടപാടു കള്‍ക്ക് വിലക്ക് ഏര്‍ പ്പെടു ത്തുന്ന തിലൂടെ തട്ടിപ്പു കള്‍ക്ക് തടയിടാം എന്നാണ് യോഗം വില യിരു ത്തിയത്. അതു കൊണ്ടു തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ അധികം വൈകാതെ പ്രാബല്യത്തില്‍ വരും എന്നും കരുതുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പണം പിന്‍ വലിക്കാത്ത എ. ടി. എം. ഇട പാടു കള്‍ സൗജന്യം

August 15th, 2019

rbi-logo-reserve-bank-of-india-ePathram.jpg
മുംബൈ : എ. ടി. എം. ഇട പാടു കളില്‍ കൂടുതല്‍ സുതാര്യത വരുത്തി ക്കൊണ്ട് റിസര്‍വ്വ് ബാങ്ക് നിയമ ങ്ങളില്‍ ഭേദഗതി എന്ന് വാര്‍ത്താ ക്കുറിപ്പ്.

പണം പിന്‍ വലിക്കാന്‍ അല്ലാത്ത എ. ടി. എം. ഇട പാടു കള്‍ ഇനി മുതല്‍ സൗജന്യം ആയി രിക്കും. എ. ടി. എം. വഴി പണം എടുക്കാന്‍ ശ്രമിച്ചിട്ടും കിട്ടി യില്ല എങ്കില്‍ അത് ഇടപാട് എന്ന കണക്കില്‍ ഉള്‍ പ്പെടുക യില്ല. നില വില്‍, നിശ്ചിത എണ്ണ ത്തില്‍ കൂടുത ലുള്ള എ. ടി. എം. ഇട പാടു കള്‍ ക്ക് ബാങ്കു കള്‍ ചാര്‍ജ്ജ് ഈടാക്കിയി രുന്നു.

എ. ടി. എം. വഴി പണം കൈമാറ്റം ചെയ്യുക, ബാലന്‍സ് പരിശോധി ക്കുക, ചെക്ക് ബുക്കിന് അപേക്ഷി ക്കുക, നികുതി അടക്കുക എന്നിവ ഇനി മുതല്‍ സൗജന്യം ആയി രിക്കും.

ഇന്നലെ (14 – 08 – 2019) പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പി ലൂടെ ആയിരുന്നു എ. ടി. എം. ഇട പാടു കള്‍ സംബ ന്ധിച്ച പുതിയ തീരുമാനം റിസര്‍വ്വ് ബാങ്ക് അറിയിച്ചത്.

* RBI Press Release 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംഝോത എക്‌സ്പ്രസ്സ് സര്‍വ്വീസ് ഇന്ത്യ നിര്‍ത്തി വെച്ചു

August 11th, 2019

logo-indian-railways-ePathram
ന്യൂഡല്‍ഹി : ഇന്ത്യാ – പാകിസ്ഥാന്‍ ട്രെയിന്‍ സംഝോത എക്‌സ് പ്രസ്സ് സര്‍ വ്വീസ് ഇന്ത്യ നിര്‍ത്തി വെച്ചു. ന്യൂ ഡല്‍ഹി യില്‍ നിന്ന് ഇന്ത്യാ – പാക് അതിര്‍ ത്തി യായ അട്ടാരി വരെ യാണ് ഇന്ത്യയുടെ ട്രെയിന്‍ സര്‍വ്വീസ്. അട്ടാരി യില്‍ നിന്നും പാകിസ്ഥാന്‍ നടത്തുന്ന ട്രെയി നില്‍ കയറി യാത്രക്കാര്‍ ലാഹോര്‍ വരെ പോകും.

എന്നാല്‍ ലാഹോറില്‍ നിന്നും അട്ടാരി വരെ യുള്ള ട്രെയിന്‍ സര്‍വ്വീസ് ആഗസ്റ്റ് എട്ടു മുതല്‍ പാകി സ്ഥാന്‍ നിര്‍ത്തി വെച്ചിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാന ത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശ മാക്കി വിഭജി ച്ചതില്‍ പ്രതി ഷേധി ച്ചാണ് പാകിസ്ഥാന്‍ ട്രെയിന്‍ സര്‍ വ്വീസ് അനിശ്ചി ത കാല ത്തേക്ക് നിര്‍ത്തി വെച്ചത്.

ഇതിന് പിന്നാലെ ലാഹോര്‍- ഡല്‍ഹി സൗഹൃദ ബസ്സ് സര്‍വ്വീസും പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ത്ത ലാക്കി യിരുന്നു. ഇതിനെ തുടര്‍ ന്നാണ് സംഝോത എക്‌സ് പ്രസ്സ് സര്‍വ്വീസ് നിര്‍ത്തി വെക്കുന്നത് എന്ന് നോര്‍ത്തേണ്‍ റെയില്‍വേ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആദായ നികുതി റിട്ടേണ്‍ : ആഗസ്റ്റ് 31 വരെ സമയം നല്‍കി

July 24th, 2019

logo-income-tax-department-ePathram
ന്യൂഡൽഹി : ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കു വാനുള്ള സമയം ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. ജൂലായ് 31 ആയിരുന്നു ആദായ നികുതി റിട്ടേണ്‍ സമര്‍പ്പി ക്കുവാ നുള്ള അവസാന തിയ്യതിയായി പ്രഖ്യാപിച്ചി രുന്നത്.

അവസാന തീയ്യതി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (The Central Board of Direct Taxes -CBDT) അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചന്ദ്രയാന്‍ 2 ഭൂമി യുടെ ഭ്രമണ പഥത്തില്‍
Next »Next Page » കര്‍ണ്ണാടക : എഛ്. ഡി. കുമാര സ്വാമി രാജി ക്കത്ത് നല്‍കി »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine