ആള്‍ക്കൂട്ട കൊല പാതകം : നിയമം കൊണ്ടു വരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

July 21st, 2019

stop-mob-lynching-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് ആള്‍ക്കൂട്ട കൊല പാതക ങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടി പ്പിച്ച് ഇതിനു എതിരെ നിയമം കൊണ്ടു വരണം എന്നുള്ള സുപ്രീം കോടതി നിർദ്ദേ ശത്തെ പരി ഗണിച്ച് കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ തയ്യാറാ ക്കിയ ബില്‍ പാര്‍ല മെന്റി ല്‍ അവതരി പ്പിക്കും.

സോഷ്യൽ മീഡിയ കൾ വഴി പങ്കു വെക്കുന്ന സന്ദേശ ങ്ങളാണ് ആള്‍ ക്കൂട്ട കൊല പാതക ങ്ങളി ലേക്ക് എത്തി ക്കുന്നത് എന്നാണു വിലയിരുത്തുന്നത്. രാജ്യത്ത് 20 കോടി യോളം പേർ സോഷ്യൽ മീഡിയ ഉപ യോഗി ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ യുമായി ബന്ധപ്പെട്ട കാര്യ ങ്ങൾ ശ്രദ്ധ യോടെ പഠിച്ച് നിയമം തയ്യാറാക്കണം എന്നാണ് നിയമ മന്ത്രാലയ ത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ക്ക് മൊബൈല്‍ ഫോണിനു വിലക്ക്

July 17th, 2019

gujarat-bans-cell-phones-for-unmarried-women-ePathram
ഗാന്ധി നഗര്‍ : ഗുജറാത്തിലെ ബനാസ്‌ കാണ്ഡാ ജില്ല യിലെ ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ മൊബൈല്‍ ഫോണുകൾ ഉപയോഗി ക്കുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തി.

ജില്ലയിലെ 12 ഗ്രാമങ്ങളില്‍ നിന്നുള്ള 14 ഗ്രാമ മുഖ്യന്മാര്‍ ദന്തിവാഡാ താലൂക്കില്‍ ചേര്‍ന്ന യോഗ ത്തിലാണ് ഈ തീരുമാനം എടുത്തത് എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. യുവതി കളുടെ കയ്യില്‍ നിന്നും ഫോണുകള്‍ കണ്ടെത്തി യാല്‍ മാതാ പിതാക്കള്‍ അതിനു ഉത്തര വാദികള്‍ ആയിരിക്കും എന്നും ഗ്രാമ മുഖ്യർ പ്രഖ്യാപിച്ചു.

ഠാക്കോര്‍ സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പ ക്കാരുടെ മാതാ പിതാ ക്കള്‍ക്ക് ഒന്നര ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ പിഴ ചുമത്തു വാനും സമുദായ നേതൃത്വം തീരുമാനിച്ചു.

* ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശീയ ചിഹ്നം : വിജ്ഞാപനം ഇറക്കി യിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍

July 11th, 2019

india-national-symbol-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്റെ ദേശീയ പുഷ്പം എന്ന പദവി ഒരു പൂവിനും നല്‍കിയിട്ടില്ല എന്നും ഇതുമായി ബന്ധ പ്പെട്ട് യാതൊരു വിധ വിജ്ഞാപനവും ഇറക്കി യിട്ടില്ല എന്നും കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭ യില്‍ ഉന്നയിച്ച ഒരു ചോദ്യ ത്തിനു മറു പടി ആയിട്ടാണ് കേന്ദ്ര മന്ത്രി നിത്യാനന്ദ റായി ഔദ്യോഗിക സ്ഥിരീ കരണം നല്‍കി യത്.

കടുവ ദേശീയ മൃഗം ആയും മയില്‍ ദേശീയ പക്ഷി യായും പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം – പരി സ്ഥിതി മന്ത്രാലയം 2011 ല്‍ വിജ്ഞാപനം ഇറക്കി യിരുന്നു.

എന്നാല്‍ ദേശീയ പുഷ്പം ഏതാണ് എന്ന് വ്യക്തമാക്കി ഇതുവരെയും മന്ത്രാലയം ഒരു വിജ്ഞാപനം ഇറക്കി യിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റോ യെ തകർക്കാൻ ശ്രമിച്ചു : ഹാമിദ് അൻസാരി ക്ക് എതിരെ ഗുരുതര ആരോപണം

July 8th, 2019

hamid-ansari-epathram
ന്യൂഡൽഹി : മുന്‍ ഉപ രാഷ്ട്രപതി ഹാമിദ് അൻസാരി ഇറാന്‍ സ്ഥാനപതി ആയി രുന്ന പ്പോള്‍ ഇന്ത്യ യുടെ രഹസ്യാ ന്വേഷണ ഏജന്‍സി യായ റോ യുടെ വിവര ങ്ങള്‍ ചോര്‍ത്തി നല്‍കി എന്നുള്ള ഗുരു തര ആരോ പണ വു മായി റോ യില്‍ ഉദ്യോഗസ്ഥൻ ആയിരുന്ന എന്‍. കെ. സൂദ് രംഗത്ത്.

കശ്മീരിലെ ഭീകര പ്രവര്‍ ത്തന ങ്ങള്‍ക്ക് ഇറാനില്‍ നിന്ന് സഹായം ലഭിക്കു ന്നത് റോ നിരീ ക്ഷിച്ചി രുന്നു. ഹാമിദ് അൻസാരി യില്‍ നിന്ന് ഇക്കാര്യം ഇറാന്‍ അറിഞ്ഞു എന്നും രഹസ്യാ ന്വേഷണ ഏജൻസി യായ സാവക് അതു പ്രയോജന പ്പെടുത്തി. ഇന്ത്യൻ എംബസ്സി യിലെ യും റോ യിലെയും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയ പ്പോൾ രാജ്യ താൽപ്പര്യം സംരക്ഷിക്കു വാൻ വേണ്ടി അൻസാരി ഒന്നും തന്നെ ചെയ്തില്ല എന്നും എന്‍. കെ. സൂദ് ആരോപി ക്കുന്നു.

1990 – 92 കാലത്ത് അൻസാരി ഇറാനില്‍ സ്ഥാന പതി ആയി രുന്ന പ്പോൾ അവി ടെ റോ ഓഫീസര്‍ ആയിരുന്നു എന്‍. കെ. സൂദ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പശു സംരക്ഷണ ഗുണ്ട കളെ ശിക്ഷി ക്കുവാന്‍ നിയമ ഭേദഗതി

June 27th, 2019

mob-lynching-for-cow-amendment-of-law-ePathram
ന്യൂഡല്‍ഹി : പശു സംരക്ഷണ ത്തിന്റെ പേരില്‍ നട ക്കുന്ന ആക്രമണ ങ്ങൾക്ക് എതിരെ മധ്യ പ്രദേശിലെ കോണ്‍ഗ്രസ്സ് സർക്കാർ നിയമ ഭേദഗതി കൊണ്ടു വരുന്നു. ഗോവധ നിരോധന നിയമ ത്തിൽ പശു സംരക്ഷണത്തി ന്റെ പേരി ലുള്ള അക്രമം നടത്തുന്നത് കുറ്റകരം ആക്കി യുള്ള ഭേദഗതി യാണ് മന്ത്രി സഭാ യോഗ ത്തിൽ അവതരി പ്പിക്കുക.

പശു സംരക്ഷണ ത്തിന്റെ പേരിൽ ആൾ ക്കൂട്ട ആക്ര മണം ഉൾപ്പെടെയു ള്ളവ തടയു വാനായി 2018 ജൂലായ് മാസ ത്തില്‍ സുപ്രീം കോടതി മാർഗ്ഗ രേഖ പുറ ത്തിറ ക്കിയി രുന്നു. ഇത് അ നുസരിച്ചുള്ള നിയമ നിർ മ്മാണ ത്തിനും കേന്ദ്ര ത്തോട് സുപ്രീം കോടതി ആവശ്യ പ്പെട്ടി രുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് മധ്യ പ്രദേശ് സർ ക്കാർ നിയമ ദേദ ഗതി കൊണ്ടു വരുന്നത്.

ഇതോടെ, പശു ജാഗ്രത യുടെ പേരി ലെ അക്രമ ങ്ങൾക്ക് എതിരെ നിയമ ഭേദ ഗതി വരുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം മധ്യ പ്രദേശ് ആയി മാറും.

– Image credit : News Click

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
Next »Next Page » രാഹുൽ ഗാന്ധി രാജി വെച്ചു »



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine