കോഴിക്കോട്: ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന് പത്മശ്രീ മമ്മൂട്ടി. ശരീരം അനങ്ങിക്കളിക്കുന്ന ഏക കളി ഫുഡ്‌ബോളാണെന്നും എന്നാല്‍ കാലഘട്ടത്തിന്റെ പ്രത്യേകതയാണെന്ന് തോന്നുന്നു ആളുകള്‍ക്ക് ഇപ്പോള്‍ താല്പര്യം മടിന്മാരുടെ കളിയായ ക്രിക്കറ്റിനോടാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഈ.കെ.നായനാര്‍ സ്വര്‍ണ്ണക്കപ്പ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടന വേളയിലായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ ക്രിക്കറ്റിനെതിരെ തുറന്നടിച്ചത്. എന്നാല്‍ അടുത്തിടെ നടന്ന സെലിബ്രിറ്റി ക്രിക്കറ്റില്‍ പത്മശ്രീ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ മലയാളി സിനിമാതാരങ്ങള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. കളി കാണുന്നതിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും മമ്മൂട്ടി എത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മടിയന്മാരുടെ കളിയാണെന്ന മമ്മൂട്ടിയുടെ പരാമര്‍ശം പുതിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.വിഷയം ഇതിനോടകം സോഷ്യല്‍ മീഡിയകളായ ട്വിറ്റര്‍,ഫേസ്ബുക്ക് തുടങ്ങിയവയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.
ഈ.കെ.നായനാരുടെ പേരിലുള്ള ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റ് കണ്ണൂരില്‍ നിന്നും കോഴിക്കോട്ട് എത്തിയിരിക്കുന്നു ഇനിയത് എല്ലാ ജില്ലകളിലേക്കും എത്തണമെന്നും മമ്മൂട്ടി പറഞ്ഞു. പി. ടി. ശ്രീനിവാസന്‍, ഓട്ടോ ചന്ദ്രന്‍, രജീന്ദ്രനാഥ്, യൂനുസ്, കെ. ടി. ജോസഫ് തുടങ്ങിയവര്‍ മമ്മൂട്ടിയില്‍ നിന്നും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം. എല്‍. എ, കോഴിക്കോട് മേയര്‍ എം. കെ പ്രേമജം, സി. പി. എം ജില്ലാ സെക്രട്ടറി ടി. പി. രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാര്‍ച്ച് ഒമ്പതു മുതലാണ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ടിക്കറ്റുകള്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ശാഖകളിലും ഫുഡ്‌ബോള്‍ അസോസിയേഷന്റെ ഓഫീസിലും ലഭിക്കും.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കായികം, വിവാദം
ഇ നൂറ്റാനദിലെ വലിയ തമാശ…സ്മയില്‍ പ്ലിസ്…
പി.സ്.സി ക് ചൊദികും
വളരെ നന്നായിട്ടുണ്ട് ഇ പത്രം