തിരുവനന്തപുരം: വി.എ അരുണ്‍ കുമാറിനെ ഐ. സി. ടി. അക്കാദമി ഡയറക്ടറായും ഐ. എച്ച്. ആര്‍. ഡി അഡീഷ്ണല്‍ ഡയറക്ടറായും നിയമച്ചിതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ പറ്റി അന്വേഷണം വേണമെന്ന് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വി. ഡി സതീശന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ വി. എസ്.അച്യുതാനന്ദനും മകന്‍ വി. എ. അരുണ്‍കുമാറിനെതിരായും പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ മാസം എട്ടാം തിയതി സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് പറയപ്പെടുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗൌരവമായ വിഷയമാണ്. പിറവം ഉപതിരഞ്ഞെടുപ്പില്‍ നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട് ഇതിനോടകം സജീവമായ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം