കണ്ണൂര്‍:കണ്ണൂര്‍ ഡി. സി. സി പ്രസിഡണ്ട് പി. കെ. വിജയരാഘവന്‍ മാസ്റ്റര്‍ (72) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിള്‍ ആയിരുന്നു അന്ത്യം. ഏതാനു ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിള്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് എടക്കാട്ട് കടമ്പൂരിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ കണ്ണൂര്‍ ഡി. സി. സി ഓഫീസിള്‍ പൊതു ദര്‍ശനത്തിനു വെച്ചതിനു ശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.
സംഘടനാ കോണ്‍ഗ്രസ്സിള്‍ പ്രവര്‍ത്തിച്ചിരുന്ന വിജയ രാഘവന്‍ മാസ്റ്റര്‍ 77-ല്‍ കെ.ശങ്കരനാരായണന്റെ പ്രേരണയാല്‍ കോണ്‍ഗ്രസ്സിലേക്ക് വന്നു. ഡി. സി. സി നിര്‍വ്വാഹക സമിതി അംഗം, ഡി.സി.സി സെക്രട്ടറി എന്നീ നിലയിള്‍ പ്രവര്‍ത്തിച്ച അദ്ദേഹം കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പി. രാമകൃഷ്ണന്‍ രാജിവെച്ചതോടെ ആണ് ഡി. സി. സി പ്രസിഡണ്ടായത്. വിജയ രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തിള്‍ വിവിധ രാഷ്ടീയ-സാമൂഹിക-സാമുദായിക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
കടമ്പൂര്‍ നോര്‍ത്ത് യു. പി സ്കൂളിള്‍ അധ്യാപകനായിരുന്നു. പങ്കജവല്ലിയാണ് ഭാര്യ. മക്കള്‍ ഡാനിഷ്, ഡാലിയ
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, ചരമം