കൊച്ചി : ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിന്‍റെ പേരിലുള്ള തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരളാ പോലീസ്.
തട്ടിപ്പുകാര്‍, വ്യാജ ലിങ്കുകൾ അയച്ചു നൽകി ആധാർ / പാൻ ലിങ്ക് ചെയ്യാം എന്ന് തെറ്റിദ്ധരിപ്പിക്കുകയും പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നല്കുന്നതോടുകൂടി വ്യക്തികളുടെ സ്വകാര്യ / ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാർ കരസ്ഥമാക്കും.
തുടര്‍ന്ന് മൊബൈലിൽ അയച്ചു കിട്ടുന്ന ഒ. ടി. പി. നമ്പർ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽ പ്പെടാതെയും ശ്രദ്ധിക്കുക എന്നാണ് സാമൂഹിക മാധ്യമ ങ്ങളിലൂടെ നല്‍കിയിരിക്കുന്ന ജാഗ്രതാ മുന്നറിയിപ്പ്.
ഇന്‍കം ടാക്സിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ മാത്രമേ ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യാന്‍ പാടുള്ളൂ എന്ന് പോലീസ് ഓര്‍മ്മിപ്പിക്കുന്നു. FB Page
- പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് കള്ളപ്പണം തടയുവാന്‍!
- വ്യാജ സന്ദേശങ്ങള്‍ : ജാഗ്രതാ നിര്‍ദ്ദേശവുമായി റിസർവ്വ് ബാങ്ക്
- ആധാര്‍ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങള്‍
- വ്യാജ സന്ദേശങ്ങള്‍ : കരുതലോടെ പോലീസ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, കുറ്റകൃത്യം, തട്ടിപ്പ്, പോലീസ്, സാമൂഹികം, സാമ്പത്തികം