കോഴിക്കോട്: വിവാദമായ കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി ദാനത്തെ കുറിച്ച് സര്‍ക്കാരിന് അറിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അബ്ദു റബ്ബ്. ഭൂമി നല്‍കിയ ട്രസ്റ്റില്‍ മുസ്ലിം ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ ഉണ്ടെന്നത് അയോഗ്യതയല്ലെന്നും നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അടിയന്തിരമായി നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭൂമിദാനത്തെ കുറിച്ച് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളോ മന്ത്രിമാരുടെ ബന്ധുക്കളോ ഉള്‍പ്പെട്ട ഏജന്‍സികള്‍ക്ക് സര്‍വ്വകലാശാല ഏക്കറുകണക്കിന് ഭൂമി നല്‍കിയതാണ് വിവാദമായത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് ഗവര്‍ണ്ണര്‍ക്ക് കത്തു നല്‍കിയിരുന്നു. അഞ്ചാം മന്ത്രി വിവാദം കെട്ടടങ്ങും മുമ്പേ ഭൂമികുംഭകോണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുസ്ലിം ലീഗിനേയും യു. ഡി. എഫിനേയും പുതിയ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം