കൊച്ചി: കഴുതകള്‍ അല്ലെന്ന് തെളിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് നെയ്യാറ്റിന്‍കരയിലെ ആര്‍. ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നെയ്യാറ്റിന്‍ കരയില്‍ ആര്‍. ശെല്‍വരാജ് രാജി വെച്ച സ്ഥാനത്തിനു വേണ്ടി മറുകണ്ടം ചാടി വീണ്ടും മത്സരിക്കുന്നത് ജനാധിപത്യത്തൊടുള്ള അവഹേളനവും പൊതുജനത്തെ കഴുതകളാക്കലുമാണെന്ന് അദ്ദെഹം പറഞ്ഞു. വിവരവും വിദ്യാഭ്യാസവും ഉള്ള ആരും അദ്ദേഹത്തെ അംഗീകരിക്കില്ലെന്നും ശെല്‍വരാജിനെ സ്ഥനാര്‍ഥിയാക്കി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതിലും ഭേദം കോണ്‍ഗ്രസ്സ് പാര്‍ട്ടി പിരിച്ചുവിടുന്നതാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിന്‍കരയെ കുറിച്ച് പി. സി ജോര്‍ജ്ജിന് ഒന്നും അറിയില്ലെന്നും പിറവമല്ല നെയ്യാറ്റിന്‍കരയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ഒ. രാജഗോപാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടുമെന്നും മണ്ഡലത്തിലെ എസ്. എന്‍. ഡി. പിയുടെ നിലപാട് പ്രാദേശിക നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും പറഞ്ഞ വെള്ളാപ്പള്ളി രമേശ് ചെന്നിത്തലയെ ഹിന്ദുക്കളുടെ വക്താവായി കാണേണ്ടതില്ലെന്നും ഓര്‍മ്മിപ്പിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, വിവാദം