തിരുവനന്തപുരം: ഗ്രൂപ്പ് പോരു രൂക്ഷമായതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും വി.ടി.ബലറാം എം.എല്‍.എ പിന്മാറി. ഇതേ തുടര്‍ന്ന് ഡീന്‍ കുര്യാക്കോസിനെ എ ഗ്രൂപ്പും സി.ആര്‍.മഹേഷിനെ വിശാല ഐഗ്രൂപ്പും നോമിനികളാക്കി. യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ സംസ്ഥന തലത്തിലേക്ക് ഞാന്‍ മത്സരിക്കണമെന്ന് പല ഭാഗത്തുമുള്ള സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കിടയില്‍ അത്തരം ഒരു മത്സരത്തിലേക്ക് പോകുവാന്‍ കഴിയാത്ത സാഹചര്യം ഞാന്‍ ഖേദപൂര്‍വ്വം അറിയിക്കുന്നു എന്നാണ്‍`ആദ്ദേഹ തന്റെ ഫേസ് ബുക്ക് സന്ദേശത്തില്‍ പറയുന്നത്.
എം.എല്‍.എ ആയതിനാല്‍ മാറിനില്‍ക്കണമെന്ന് ചില നേതാക്കളും തന്നോട് ആവശ്യപ്പെട്ടതായും അതിന്റെ ലോജിക്ക് എന്തു തന്നെയാണെങ്കിലും അംഗീകരിക്കുവാനാണ് തനിക്ക് തോന്നുന്നതെന്നും ബല്‍റാം പറയുന്നു. ഒപ്പം കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ ഇല്ലാത്ത ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ സാധ്യതയില്ലത്ത ആ മാനദണ്ഡം അംഗീകരിക്കുന്നതായും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ ഗ്രൂപ്പിനതീതമായി നിലപാടാണ് വി.ടി.ബലറാം എടുത്തിരിക്കുന്നത്. ഇത് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പലര്‍ക്കും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.നെല്ലിയാമ്പതി വിഷയത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റെ നിലപാടിനോട് വിയോജിച്ച വനം മന്ത്രി ഗണേശ് കുമാറിനു ഒടുവില്‍ രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍