കോഴിക്കോട്: ജില്ലയിലെ അനധികൃത പലിശയിടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് നടത്തിയ റെയ്ഡില്‍ പണവും രേഖകളും ചെക്കുകളും ആധാരങ്ങളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ ഒക്ടോപസ് എന്ന പേരില്‍ വടകര, കോഴിക്കോട്, പയ്യോളി, കൊയിലാണ്ടി, അത്തോളി, നാദാപുരം, ഉള്ള്യേരി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തു.
വടകര റൂറല്‍ എസ്.പി ടി.കെ.രാജ്‌മോഹന്റെ നേതൃത്വത്തില്‍ താമരശ്ശേരി, വടകര ഡി.വൈ.എസ്.പി മാരും നിരവധി പോലീസുകാരും പങ്കെടുത്തു. 17 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ 8 മണി മുതല്‍ ആണ് റെയ്ഡ് ആരംഭിച്ചത്. അനധികൃത പണമിടപാരുകാരെ സംബന്ധിച്ച് ജില്ലയിലെ വിവിധ പോലീസ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൊള്ളപ്പലിശക്കാരുടെ കൈകളില്‍ അകപ്പെട്ട് പലര്‍ക്കും കിടപ്പാടവും നഷ്ടപ്പെട്ടു. ഇതിന്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തും അനധികൃത പണമിടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. അവിടേയും നിരവധി രേഖകളും പിടിച്ചെടുക്കുകയും കുപ്രശസ്ത ഗുണ്ടകളെ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, സാമ്പത്തികം