തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ പേജ് നാലാം സ്ഥാനത്താക്കി പ്രസിദ്ധീകരിച്ചതില്‍ ലീഗ് നേതൃത്വം എതിര്‍ത്തതിനാല്‍ മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങള്‍ തിരുത്തി വീണ്ടും അച്ചടിക്കുന്നു. ജനപഥം പ്രത്യേക പതിപ്പ്, ‘വികസനവര്‍ഷം, കാരുണ്യവര്‍ഷം’ എന്നിവയാണ് മാറ്റി അച്ചടിക്കുന്നത്. ആദ്യം മുഖ്യമന്ത്രി, രണ്ടാമത് ആഭ്യന്തര മന്ത്രി, മൂന്നാമത് ധനമന്ത്രി, നാലാമത് വ്യവസായ മന്ത്രി ഈ ക്രമത്തിലാണ് ലേഖനങ്ങള്‍ അച്ചടിച്ചത്. ‘വികസന വര്‍ഷം കാരുണ്യ വര്‍ഷ’ത്തിലും കുഞ്ഞാലിക്കുട്ടി നാലാം സ്ഥാനത്തായി. മന്ത്രിസഭയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവായിട്ടും കുഞ്ഞാലിക്കുട്ടിയെ നാലാം സ്ഥാനത്തേക്ക് മാറ്റിയതില്‍ ലീഗ് എതിര്‍പ്പ് രേഖപ്പെടുത്തിയതിനാലാണ് എല്ലാം മാറ്റി അടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ ലേഖനവും ചിത്രവും രണ്ടാം സ്ഥാനത്താക്കി അച്ചടിക്കാന്‍ ഇര്‍ഫര്‍മേഷന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം