കോട്ടയം: കോട്ടയം ജില്ലാ പഞ്ചയാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വം തെറ്റായ തീരുമാനം എടുത്തെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി മുന്നണിവിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങിയാണ് അവർ അങ്ങനെ തീരുമാനം എടുത്തത്. സംഭവത്തിൽ നേതൃത്വത്തിനോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കുറച്ചു ദിവസനത്തിനുള്ളിൽ ആരാണ് ശക്തിയെന്ന് അറിയുമെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിശ്ചയിക്കുന്ന ആളെ അംഗീകരിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് പി ജെ ജോസഫ് മറുപടി പറഞ്ഞു. ജോസ് കെ മാണിയുടെ ശക്തി കണ്ടാണ് യുഡിഎഫ് നേതൃത്വം തീരുമാനം എടുക്കുന്നതെങ്കിൽ ജില്ലയിൽ ഞങ്ങളുടെ ശക്തിയെന്തെന്ന് ഏതാനും ദിവസത്തിനുള്ളിൽ തെളിയിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തര്‍ക്കം രൂക്ഷമായതോടെ യുഡിഎഫ് നേതൃത്വം പ്രശ്നത്തിലിടപെടുകയും സമവായമുണ്ടാക്കുകയുമായിരുന്നു. പ്രസിഡന്‍റ് സ്ഥാനം പങ്കിട്ടെടുക്കാനും ആദ്യടേം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനുമാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. പ്രതിഷേധമുണ്ടെന്ന് അറിയിച്ചെങ്കിലും ഒടുവില്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ജോസഫ് വിഭാഗം തയ്യാറാകുകയായിരുന്നു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍