കൊച്ചി: വോട്ടു ചെയ്ത ജനങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഞ്ചിക്കുകയാണെന്നും ഒപ്പം ഉപദേശകരുടെ വാക്കു കേട്ട് സ്വയം നശിക്കുകയാണെന്നും
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ഇങ്ങനെ ആണെങ്കില്‍ മുന്നണി പിരിച്ചുവിടുകയാണ് നല്ലതെന്ന് പി.സി.ജോര്‍ജ്ജ്. ഉമ്മന്‍ ചാണ്ടിയും രമേശ്
ചെന്നിത്തലയും ഒരു മിനിട്ടുകൊണ്ട് തീര്‍ക്കേണ്ട പ്രശ്നത്തില്‍ എ.ഐ.സി.സിയില്‍ പോയി കിടക്കുകയാണെന്നും ഈ വിഷയത്തില്‍ ഹൈക്കമാന്റിനെ
പോലും തെറ്റിദ്ധരിപ്പിച്ചെന്നും ജോര്‍ജ്ജ് പറഞ്ഞു. പി.സി.ജോര്‍ജ്ജ് നടത്തുന്ന പ്രസ്ഥാവനകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍
വിമര്‍ശനം ഉന്നയിച്ചിരുന്നു. ഘടക കക്ഷികള്‍ കോണ്‍ഗ്രസ്സിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
അതിനിടയില്‍ ഉമ്മന്‍ ചാണ്ടിക്ക് തന്നെ വേണ്ടെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്ഥാവന ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ വന്നത് പുതിയ വിവാദങ്ങള്‍ക്ക്
തിരികൊളുത്തി. ഇതിന്റെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്ജ്.
മുഖ്യമന്ത്രിയേയും കോണ്‍ഗ്രസ്സിനേയും വിമര്‍ശിച്ചതിന്റെ പേരില്‍ പി.സി.ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തെത്തി. യു.ഡി.എഫിലെ പുഴുക്കുത്താണ് പി.സി.ജോര്‍ജ്ജെങ്ങും അദ്ദെഹത്തെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. സര്‍ക്കാറിനെ നിലനിര്‍ത്തുവാന്‍ പി.സ്ിജോര്‍ജ്ജിന്റെ ആവശ്യം ഇല്ലെന്നും അവര്‍ പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം