അട്ടപ്പാടി: പട്ടിണിയും രോഗവും നവജാത ശിശുക്കളുടെ മരണവും കൊടികുത്തി വാഴുന്ന ആദിവാസി ഊരുകളിലേക്ക് സാന്ത്വനവുമായി നടനും സംവിധായകനും ഗായകനുമായ സന്തോഷ് പണ്ഡിറ്റ് എത്തി. പഴങ്ങളും, ഭക്ഷ്യധാന്യങ്ങളും, പുത്തന്‍ വസ്ത്രങ്ങളും അടങ്ങുന്ന കിറ്റുകള്‍ അവര്‍ക്കായി നല്‍കി. എട്ട് ഊരുകളിലാണ് സന്തോഷ് പണ്ഡിറ്റ് കിറ്റുകള്‍ വിതരണം ചെയ്തത്. 2500 രൂപയോളം വരും ഓരോ കിറ്റുകള്‍ക്കും. പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിച്ച അമ്മമാരെ സാന്ത്വനിപ്പിച്ചും അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും സന്തോഷ് പണ്ഡിറ്റ് അവര്‍ക്കൊപ്പം സമയം ചിലവഴിച്ചു.
മലയാളികള്‍ക്ക് ഏറെ പരിചിതനാണെങ്കിലും ആദിവാസി ഊരുകളില്‍ പലര്‍ക്കും സന്തോഷ് പണ്ഡിറ്റിനെ അറിയില്ല. അതിനാല്‍ തന്നെ താന്‍ സന്തോഷ് പണ്ഡിറ്റ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നായകന്‍ ഊരുകളില്‍ എത്തിയത്.
ആദിവാസി അമ്മമാര്‍ ചാരായം കുടിക്കുന്നതു കൊണ്ടാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നതെന്ന അധിക്ഷേപ വാക്കുകള്‍ ചൊരിയുന്ന മന്ത്രിമാരെ വിമര്‍ശിക്കുവാന്‍ പലരും ഉണ്ടായെങ്കിലും പ്രവര്‍ത്തി കൊണ്ട് ചെറിയ ഒരു മറുപടി നല്‍കുകയാണ് സന്തോഷ് ചെയ്തത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിവാദം, സാമൂഹ്യ പ്രവര്‍ത്തനം, സിനിമ