തൃശ്ശൂര്‍ : തൃശ്ശൂര്‍ ആസ്ഥാനമായുള്ള മനസ്സ് സര്‍ഗ്ഗ വേദിയുടെ രണ്ടാമത് ഭരത് മുരളി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ‘കടാക്ഷം‘ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശശി പരവൂരിനേയും മികച്ച കാവ്യ സമാഹാരമായി വി. മോഹനകൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ യും തെരഞ്ഞെടുക്കപ്പെട്ടു. ശശി പരവൂര്‍ കടാക്ഷം (2010) എന്ന ചിത്രത്തിനു പുറമേ ‘നോട്ടം‘ (2005) എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പരവൂര്‍ സ്വദേശിയും അഭിഭാഷകനുമാണ്.

വി. മോഹനകൃഷ്ണന്‍
വി. മോഹനകൃഷ്ണന്‍ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയും ചങ്ങരംകുളത്തെ ‘കാണി’ ഫിലിം സൊസൈറ്റിയുടെ പ്രധാന സംഘാടകനുമാണ്. വി. മോഹനകൃഷ്ണന്റെ പ്രഥമ പുസ്തകമാണ് ‘വയനാട്ടിലെ മഴ‘. കറന്റ് ബുക്സ്, തൃശ്ശുര്‍ ആണ് പ്രസാധകര്‍.
- ജെ.എസ്.