ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്ന് സർക്കാറും ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് മാനേജ്‌മെന്റുകളും പ്രഖ്യാപിച്ചതോടെ സ്വാശ്രയ മെഡിക്കൽ പ്രവേശനം വഴിമുട്ടി നിൽക്കുന്നു. 50 ശതമാനം സീറ്റുകൾ നേരത്തെയുള്ള ആനുകൂല്യത്തോടെ വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടു.
ഏകീകൃത ഫീസ് അനുവദിച്ചാൽ മാത്രമെ സീറ്റ് ആനുകൂല്യം അനുവദിക്കുകയുള്ളു എന്ന് മാനേജ്‌മെന്റുകൾ വ്യക്തമാക്കി. ഇതിനിടെ രണ്ട് മെഡിക്കൽ കോളേജുകൾ പ്രവേശനം നിർത്തിവെച്ചു. സർക്കാറും മാനേജ്‌മെന്റുകളും തമ്മിലുള്ള ചർച്ച ഇന്ന് വൈകുന്നേരം വീണ്ടും തുടരും.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം