പന്തളം : ഈഴവ സമുദായ അംഗങ്ങള്‍ക്ക് യൂറോപ്യന്‍ ജനിതക പൈതൃകമാണ് ഉള്ളത് എന്ന് പാട്ടൂര്‍ ശ്രീ ബുദ്ധ എന്‍ജിനിയറിങ് കോളേജിലെ ബയോ ടെക്നോളജി വിഭാഗം നടത്തിയ ജനിതക പഠനത്തില്‍ കണ്ടെത്തി. ബയോ ടെക്നോളജി വിഭാഗം മേധാവി ഡോ. സീമാ നായരുടെ നേതൃത്വത്തില്‍ അശ്വതി ഗീത, ചിപ്പി ജഗന്നാഥ് എന്നിവരാണ് ഡി. എന്‍. എ. പ്രൊഫൈലിംഗ് നടത്തി ഈ നിഗമനത്തില്‍ എത്തിയത്. അന്താരാഷ്‌ട്ര മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയ ഈ കണ്ടുപിടുത്തം ഇതിനോടകം അന്താരാഷ്‌ട്ര ശ്രദ്ധ നേടി കഴിഞ്ഞു. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് കാരണമാണ് ഇത് സംഭവിച്ചത് എന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ചരിത്രപരമായി കേരളം പല യൂറോപ്യന്‍ കച്ചവടക്കാരുടെയും സഞ്ചാരികളുടെയും ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായിരുന്നു. ഇത് മൂലം കേരളത്തിലെ ഗോത്രേതര ജന വിഭാഗങ്ങളില്‍ ദ്രാവിഡ, യൂറോപ്യന്‍ ജനിതക സ്വാധീനങ്ങള്‍ ഇടകലര്‍ന്നു കാണപ്പെടുന്നു എന്നും പഠന ഫലം വെളിപ്പെടുത്തുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വൈദ്യശാസ്ത്രം