തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കണ്ണാടി ഷാജിയെ വധിച്ച കേസില്‍ കുറ്റക്കാരായ നാലു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. അമ്പലമുക്ക് കൃഷ്ണകുമാര്‍, ജയലാല്‍, ശ്യാം, സാനീഷ് എന്നിവരെയാണ് തിരുവനന്തപുരം പ്രിസിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇരുപത് വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും നാലു പ്രതികളും 25,000 രൂപ വീതം പിഴ ഒടുക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം രണ്ടു വര്‍ഷം കൂടെ ഇവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. പിഴത്തുക കൊല്ലപ്പെട്ട ഗുണ്ട ഷാജിയുടെ അമ്മയ്ക്ക് നല്‍കണം. കേസില്‍ഉള്‍പ്പെട്ട എട്ടു പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്. 2011 നവമ്പര്‍ രണ്ടിന് രാവിലെ ഷാജിയുടെ വീടിനു സമീപം കാത്തു നില്‍ക്കുകയായിരുന്ന പ്രതികള്‍. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയെ തടഞ്ഞു നിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുവാന്‍ ശ്രമിച്ച ഷാജിയെ തലങ്ങും വിലങ്ങും വെട്ടി. മരണം ഉറപ്പാക്കും വരെ വെട്ടുകയായിരുന്നു. അമ്പതില്‍ പരം വെട്ടുകള്‍ ഉണ്ടായിരുന്നു ഷാജിയുടെ ശരീരത്തില്‍. ഷാജി വധക്കേസില്‍ അഞ്ചാം പ്രതിയായ പ്രേമചന്ദ്രന്റെ സഹോദ്രന്‍ കൊക്കോട് ശ്യാമിനെയും സുഹൃത്ത് പ്രവീണിനേയും മറ്റൊരു സംഘം കൊലപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നത് ഗുണ്ടയായ ഷാജിയായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഷാജിയെ പ്രതികള്‍ അസൂത്രിതമായി കൊലപ്പെടുത്തിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലക്ക് കാരണം.
- എസ്. കുമാര്‍