തിരുവനന്തപുരം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോ ജനങ്ങൾക്ക് സാമൂഹ്യ നീതി വകുപ്പ് മുഖേന ഗ്ലൂക്കോ മീറ്റർ നൽകുന്ന ‘വയോ മധുരം’ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
തിരുവനന്തപുരം ജില്ലക്കാരായ അപേക്ഷകർക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം 695021 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ നൽകാം. സാമൂഹ്യ നീതി വകുപ്പിന്‍റെ സൈറ്റിൽ അപേക്ഷകൾ ലഭ്യമാണ്.
പ്രായം തെളിയിക്കുന്നതിനു ആധാർ കാർഡ് പകർപ്പ്, മുൻഗണനാ വിഭാഗത്തിൽ പ്പെടു ന്നതായി തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകൾ, പ്രമേഹ രോഗി എന്നുള്ള സർക്കാർ / NRHM ഡോക്ടറുടെ സാക്ഷ്യപത്രം (എത്ര കാലമായി പ്രമേഹത്തിന് ചികിത്സയിലാണ് എന്നും വ്യക്തമാക്കണം) എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം. വയോമധുരം പദ്ധതിയിയില്‍ ഗ്ലൂക്കോ മീറ്റർ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കൾ വീണ്ടും അപേക്ഷിക്കരുത്. 2022 ജനുവരി 10 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471 – 2343241 എന്ന നമ്പറിൽ ബന്ധപ്പെടാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, സാമൂഹികം, സാമൂഹ്യക്ഷേമം