തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് ബുധനാഴ്ച മുതല്‍ തുടങ്ങും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ്-19 ന്റെ പശ്ചാത്തല ത്തില്‍ അഞ്ചു ദിവസം കൊണ്ട് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിക്കു വാനാണ് ശ്രമം.
തിരക്ക് ഒഴിവാക്കുവാന്‍ കടകളില്‍ പ്രത്യേക ക്രമീ കരണം ഏര്‍പ്പെടുത്തി യിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ച വരെ അന്ത്യോദയ മുൻ ഗണന വിഭാഗ ങ്ങൾക്കും ഉച്ചക്ക് ശേഷം മുൻഗണനേതര വിഭാഗ ങ്ങൾക്കും ആയി രിക്കും റേഷൻ വിതരണം എന്നും അദ്ദേഹം അറിയിച്ചു.
കാർഡ് നമ്പർ അനുസരിച്ച് വിതരണം ക്രമീകരിക്കും. ഏപ്രില്‍ ഒന്ന് ബുധ നാഴ്ച വിതരണം ചെയ്യുന്നത് കാര്‍ഡ് നമ്പറില്‍ 0 – 1 എന്നീ അക്കങ്ങളിൽ അവസാനി ക്കുന്ന നമ്പർ ഉള്ളവർക്ക് ആയിരിക്കും.
രണ്ടാം തീയ്യതി (വ്യാഴം) 2-3 എന്നീ അക്കങ്ങളിൽ അവ സാനിക്കുന്ന റേഷൻ കാർഡ് നമ്പറു കള്‍ ഉള്ള വർക്കും മൂന്നാം തിയ്യതി (വെള്ളി) 4-5 എന്നീ അക്കങ്ങ ളില്‍ അവസാനി ക്കുന്ന നമ്പര്‍ ഉള്ള കാര്‍ഡ് ഉടമകള്‍ക്കും നാലാം തിയ്യതി ശനിയാഴ്ച 6-7 അക്ക ങ്ങളില്‍ അവ സാനി ക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ള വര്‍ക്കും അഞ്ചാം തിയ്യതി ഞായറാഴ്ച 8-9 എന്നീ അക്ക ങ്ങളില്‍ അവസാ നിക്കുന്ന കാര്‍ഡ് ഉടമ കള്‍ക്കും സൗജന്യ റേഷന്‍ നല്‍കും.
ഈ ദിവസങ്ങളില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് അതിനുള്ള അവസരവും ഉണ്ടാവും. ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ചു പേർ മാത്രമേ ഉണ്ടാകാവൂ. ഇവിടെ എത്തുന്നവര്‍ തമ്മില്‍ ശാരീരിക അകലം കൃത്യ മായി പാലിക്കാന്‍ സാധിക്കണം.
നേരിട്ട് വന്നു റേഷൻ വാങ്ങാൻ കഴിയാത്തവർക്ക് വീടു കളിൽ സാധനങ്ങൾ എത്തിച്ചു നൽകണം. മുതിര്‍ന്ന പൗര ന്മാര്‍, ഒറ്റക്ക് താമസിക്കുന്നവർ, ശാരീരിക അവശത കള്‍ ഉള്ളവർ, അസുഖം ബാധിച്ചവർ എന്നി വർക്ക് ആദ്യം റേഷൻ എത്തിക്കുവാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാവണം, സത്യസന്ധതയോടെ അത് ചെയ്യുകയും വേണം.
ജനപ്രതിനിധികള്‍ ചുമതല പ്പെടുത്തുന്ന വരെയോ രജിസ്റ്റര്‍ ചെയ്ത സംഘടന കളെയോ മാത്രമേ സന്നദ്ധ പ്രവര്‍ത്തന ങ്ങള്‍ക്ക് ചുമതല പ്പെടുത്താവൂ. സ്വയം സന്നദ്ധരായി രംഗത്ത് എത്തുന്നവരെ പ്രോത്സാഹിപ്പി ക്കുവാന്‍ പാടില്ല എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, സാമൂഹികം, സാമൂഹ്യക്ഷേമം