തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികൾ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തണം. പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിലാണ് മുഖ്യ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
സ്വന്തം നിലയില്‍ കൊവിഡ് ടെസ്റ്റ് ചെയ്യുവാന്‍ സാഹചര്യം ഇല്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസ്സികളെ ചുമതല പ്പെടുത്തുവാന്‍ നിർദ്ദേശിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. പി. സി. ആർ. ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യം എങ്കില്‍ റാപ്പിഡ് ടെസ്റ്റിനു വേണ്ടതായ സൗകര്യങ്ങൾ ഉറപ്പു വരുത്തണം.
കൊവിഡ് പോസിറ്റീവ് ആയവരും രോഗം ഇല്ലാത്ത വരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പ്രത്യേക ഫ്ലൈറ്റ് ഏർപ്പെടു ത്തുന്നത് പരിഗണിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, പ്രവാസി, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം