കോട്ടയം : കോട്ടയം കെന്നല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്വാന പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. നാഗമ്പടം മൈതാനിയില്‍ ആയിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്. വിവിധ വലിപ്പത്തിലും ഇനത്തിലും പെട്ട നായ്ക്കള്‍ പങ്കെടുത്ത ഷോയില്‍ കേരളത്തില്‍ അപൂര്‍വ്വമായ ബീഗിള്‍ എന്ന ഇനത്തില്‍ പെട്ട നായയായിരുന്നു ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത്. നായ്ക്കളിലെ പൊണ്ണത്തടിയന്‍ എന്നറിയപ്പെടുന്ന നെപ്പോളിയന്‍ മാസ്തിഫും ഇത്തിക്കുഞ്ഞന്‍ മീനിയേച്ചര്‍ പിന്‍ഷ്വറും കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഇരുന്നൂറോളം നായ്ക്കള്‍ പങ്കെടുത്ത ഷോയില്‍ പ്രധാനമായും പഗ്, റോട്ട് വീലര്‍, ലാബ്രഡോര്‍, ഡോബര്‍മാന്‍ പിന്‍ഷ്വര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഗെയ്റ്റ്ഡാന്‍ തുടങ്ങിയ ഇനങ്ങളില്‍ പെട്ട നായ്ക്കളാണ് ഉണ്ടായിരുന്നത്. ബോക്സര്‍, ഫോക്സ് ടെറിയര്‍, ബുള്‍മാസ്തിഫ് തുടങ്ങിയ ഇനത്തില്‍ പെട്ട നായ്ക്കളും ഉണ്ടായിരുന്നു. പതിനയ്യായിരം മുതല്‍ ഒരു ലക്ഷത്തിനു മുകളില്‍ വരെ വില വരുന്ന നായ്ക്കള്‍ ഷോയില്‍ പങ്കെടുത്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജന്തുക്കള്‍