ഗുരുവയൂര്‍ : ചാവക്കാട് സബ് ജില്ലയില്‍ എയര്‍ കണ്ടീഷനോട് കൂടിയ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സൗകര്യമുള്ള ആദ്യത്തെ വിദ്യാലയം എന്ന പദവി കരസ്ഥമാക്കി എടക്കഴിയൂര്‍ ഗവണ്മെന്‍റ് ലോവര്‍ പ്രൈമറി സ്‌കൂള്‍. ഡിജിറ്റല്‍ എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളോടെ ഭൗതിക നിലവാരത്തിലേക്ക് ഉയര്‍ന്ന സ്‌കൂളിന്‍റെ ഉദ്ഘാടനം എന്‍. കെ. അക്ബര്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.
സ്വകാര്യ സ്കൂളുകളെ വെല്ലുന്ന മികച്ച നിലവാര ത്തിലേക്ക് എടക്കഴിയൂര്‍ ജി. എല്‍. പി. സ്‌കൂൾ ഉയർന്നു എന്ന് എം. എൽ. എ. അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ടി. വി. മദന മോഹനന്‍ മുഖ്യാതിഥിയും പ്രമുഖ നടന്‍ ശിവജി ഗുരുവായൂര്‍ വിശിഷ്ട അതിഥിയും ആയിരുന്നു.
നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ ടി. ജി. ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. എസ്. ശിഹാബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന നാസര്‍, വാർഡ് മെമ്പർ ഷെമീം അഷറഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, അദ്ധ്യാപകർ, ജന പ്രതി നിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർത്ഥി കളുടെ കലാപരിപാടികളും അരങ്ങേറി.
- പബ്ലിക് റിലേഷന്‍സ്
- തൃശൂര്‍ ജില്ലയിൽ 13 സ്കൂളുകൾ കൂടി ഹൈ ടെക്ക് നിലവാരത്തിലേക്ക്
- ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chavakkad-guruvayoor, kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം, സാമൂഹ്യക്ഷേമം