കൊച്ചി : ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ച ഭക്ഷണ നിരക്ക് 30 രൂപയാക്കി പുനർ നിർണ്ണയിക്കുവാനുള്ള തീരുമാനത്തിന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി. ചെയർമാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജനകീയ ഹോട്ടലുകൾ വഴി നൽകുന്ന ഉച്ച ഭക്ഷണ സബ്സിഡി ആഗസ്റ്റ് ഒന്ന് മുതൽ ഒഴിവാക്കി ക്കൊണ്ടുള്ള സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 30 ൽ കുറയാത്ത തുക നിശ്ചയിക്കാൻ ആസൂത്രണ സമിതിക്ക് അധികാരം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉച്ച ഭക്ഷണ വില 30 രൂപയും പാഴ്സലിന് 35 രൂപയും നിശ്ചയിച്ചു കൊണ്ട് ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകിയത്.
കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകൾക്കുള്ള വാടക, ഇലക്ട്രിസിറ്റി ചാർജ്ജ്, വാട്ടർ ചാർജ്ജ്, സിവിൽ സപ്ലൈസിൽ നിന്നും സബ്സിഡി നിരക്കിൽ അരി എന്നിവ ലഭ്യമാക്കണം.
ജനകീയ ഹോട്ടലുകളുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുവാനും വിലയിരുത്തുവാനും ജില്ലാ ആസൂത്രണ സമിതി സബ് കമ്മിറ്റിക്ക് രൂപം നൽകി. ഹോട്ടലുകളുടെ പ്രവർത്തനം യോഗത്തിൽ അവലോകനം ചെയ്യും. നിശ്ചയിച്ച നിരക്കില്‍ നിന്നും കൂടുതല്‍ പണം ഈടാക്കിയാൽ ജനകീയ ഹോട്ടൽ എന്ന പേര് തുടരുന്നത് സംബന്ധിച്ചുള്ള തീരുമാനവും ഡി. പി. സി. ക്ക് സ്വീകരിക്കാം. P R D
- സ്കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡിന് നിരോധനം
- ഷവര്‍മ്മ : മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം
- സ്കൂളില്‍ മൊബൈൽ ഫോണ്‍ നിരോധനം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ആരോഗ്യം, തൊഴിലാളി, ഭക്ഷണം, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം, സാമ്പത്തികം