കോഴിക്കോട് : പ്രശസ്ത എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇരുപത്തി അഞ്ചോളം ചെറുകഥാ സമാഹാരങ്ങളും 17 നോവലുകളും എഴുതിയിട്ടുണ്ട്.
നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, കൂമന് കൊല്ലി, ഉണിക്കോരൻ ചതോപാധ്യായ, കറുത്ത മഴ പെയ്യുന്ന താഴ്വര, ആഗ്നേയം, അരക്കില്ലം, ഗൗതമൻ, പാളയം, ചാവേർ, നമ്പറുകൾ, വിലാപം, പഴയ പുതിയ നഗരം, ആന വേട്ടക്കാരൻ, അനുപമയുടെ കാവൽക്കാരൻ, ഉച്ചയുടെ നിഴൽ, തകർച്ച എന്നിവയാണ് പ്രധാന കൃതികൾ.
നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കൂടാതെ എഴുത്തച്ഛന് പുരസ്കാരം, മുട്ടത്തു വര്‍ക്കി പുരസ്കാരം, സി. വി. കുഞ്ഞി രാമന് സ്മാരക സാഹിത്യ അവാര്‍ഡ് എന്നിവയും പി. വത്സലയെ തേടി എത്തി.
ആദ്യ രചനയായ ‘നെല്ല്’ (1972) കുങ്കുമം അവാര്‍ഡ് നേടിയിരുന്നു. ആദിവാസി സമൂഹങ്ങളുടെ കഥ പറയുന്ന ഈ നോവലിനു പി. വത്സല തന്നെ തിരക്കഥ എഴുതി രാമു കാര്യാട്ട് സിനിമയാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, ചരമം, സാഹിത്യം, സിനിമ, സ്ത്രീ