തൃശൂർ : ശാരീരികവും മാനസികവുമായ പരിമിതി കളെ അതിജീവിച്ച് സമൂഹത്തിൽ സ്വന്തം ഇടം കണ്ടെത്തുകയും യുവ ജനങ്ങൾക്ക് പ്രചോദനം ആവുകയും ചെയ്ത യുവ പ്രതിഭ കൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യുവ പ്രതിഭാ പുരസ്‌കാരം’ നൽകി ആദരിക്കുന്നു.
പ്രതിസന്ധികളിൽ പതറി വീഴാതെ ഊർജ്ജം നൽകി മുന്നോട്ടു പോകുവാൻ യുവ ജനങ്ങളെ പ്രചോദിപ്പി ക്കുന്ന വർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് ഈ പുരസ്‌കാര ത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നാമ നിർദ്ദേശം നൽകു വാനും സ്വയം അപേക്ഷ സമർപ്പിക്കുവാനും കഴിയും.
പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറി യുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേർക്കാണ് യുവ പ്രതിഭാ പുരസ്‌കാരം നൽകുന്നത്. ജേതാക്കൾക്ക് 15000 രൂപയുടെ ക്യാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും.
18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള ഭിന്ന ശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc @ gmail.com മെയിൽ ഐ. ഡി. യിൽ അയക്കാം. വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം. അവസാന തീയ്യതി ഫെബ്രുവരി 8.
തപാൽ വിലാസം :
കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി. എം. ജി, തിരുവനന്തപുരം -33. (ഫോൺ: 0471-2308630).
- സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും
- ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം
- ഭിന്ന ശേഷിക്കാരുടെ യാത്രാ പാസ്സ് : മാനദണ്ഡം പുതുക്കി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, specially-abled-, ബഹുമതി, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ